ദോഹ: ദോഹ മെട്രോയിലെ നെറ്റ്വർക് മാറ്റങ്ങൾ സംബന്ധിച്ച അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രണ്ടു ദിവസങ്ങളിൽ ഗോൾഡൻ ലൈൻ റൂട്ടിൽ ബദൽ യാത്രാമാർഗം പ്രഖ്യാപിച്ച് ഖത്തർ റെയിൽ.
മാർച്ച് 19നും 25നുമാണ് സിസ്റ്റം അപ്ഗ്രേഡിങ്ങിന്റെ ഭാഗമായി ഗോൾഡൻ ലൈനിൽ യാത്രതടസ്സമുണ്ടാവുക. പകരം, മെട്രോ ലിങ്ക് ബസുകൾ വഴി യാത്രക്കാർക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ കഴിയും.
അൽ അസീസിയിൽനിന്നുള്ള എം 313, എം 312 മെട്രോ ലിങ്കുകൾ സ്പോർട്സ് സിറ്റി വരെ സർവിസ് നടത്തും.
തുടർന്ന് സ്പോർട്സ് സിറ്റിയിൽനിന്നും റാസ് ബൂ അബൂദിലേക്ക് ഓരോ അഞ്ച് മിനിറ്റിലും എന്ന നിലയിൽ ബസുകൾ സർവിസ് നടത്തും. ഇലക്ട്രിക് ബസുകളാവും ഇരു ദിശയിലേക്കും സർവിസ് നടത്തുക.
മെട്രോ സ്റ്റോപ്പുകളിലെല്ലാം നിർത്തുന്ന രീതിയിലാവും സർവിസ്. എന്നാൽ, സൂഖ് വാഖിഫിൽ സ്റ്റോപ് ഉണ്ടായിരിക്കില്ല. അൽ സദ്ദ്-ബിൻ മഹ്മൂദ് റൂട്ടിലും ഷട്ടിൽ സർവിസ് ഓടുന്നതാണ്. ബദൽ ഗതാഗത സംവിധാനം വഴി യാത്രക്കാർക്ക് അൽ ബിദ്ദയിൽനിന്ന് ഗ്രീൻ, റെഡ് ലൈനിലേക്ക് മാറിക്കയറാനും സംവിധാനമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.