ദോഹ: ദോഹ മെട്രോയുമായി ബന്ധപ്പെട്ട് ഒൗദ്യോഗിക ഇടങ്ങളിൽ വരുന്ന വാർത്തകൾ മാത്രമേ വിശ്വസിക്കാവൂ എന്ന് ഖത്തര്‍ റെയില്‍ അധികൃതർ. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും അവാസ്തവമാണ്. ഡിസംബര്‍ 18ന് ദോഹ മെട്രോ തുടങ്ങുമെന്നായിരുന്നു സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍. സ്റ്റേഷെൻറയും ട്രെയിന്ടിക്കറ്റിെൻറയും ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണം. അത്തരം വാര്‍ത്തകളൊന്നും ഔദ്യോഗികമല്ലെന്നും ഖത്തര്‍ റെയില്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കി. ദോഹ മെട്രോയുടെ ഉദ്ഘാടനതിയ്യതി ഇതുവരെയും തീരുമാനിച്ചിട്ടില്ല. പദ്ധതി ഇപ്പോഴും പരീക്ഷണ ഘട്ടത്തിലൂടെ കടന്നുപോകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.