ദോഹ: രാജ്യത്തിെൻറ അഭിമാന പദ്ധതിയായ ദോഹ മെേട്രാക്കായുള്ള ട്രെയിനുകളുടെ ആദ്യ ബാച്ച് ഹമദ് പോർട്ട് വഴി രാജ്യത്തെത്തിയതായി ഖത്തർ റെയിൽ കമ്പനി അറിയിച്ചു. ജപ്പാനിലെ കോബെ തുറമുഖത്ത് നിന്നുമെത്തിയ കപ്പലുകളിൽ ആകെ വേണ്ട 75 ട്രെയിനുകളിൽ നാലെണ്ണത്തിനാവശ്യമായ 12 കോച്ചുകളാണ് എത്തിയിരിക്കുന്നത്. മൂന്ന് കോച്ചുകൾ കൂടിയതാണ് ഒരു ട്രെയിൻ. ബാക്കി െട്രയിനുകൾ നേരത്തെ നിശ്ചയിച്ച സമയത്തിനുള്ളിൽ രാജ്യത്തെത്തുമെന്നും 2020ഓടെ മെേട്രാ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുമെന്നും ഖത്തർ റെയിൽ കമ്പനി വ്യക്തമാക്കി.
ഹമദ് തുറമുഖത്ത് നിന്നും ൈട്രയിനുകൾ ഖത്തർ റെയിലിെൻറ അൽ വക്റയിലെ ഡിപ്പോയിലേക്ക് മാറ്റി. അവിടെ വെച്ച് തന്നെ ഖത്തർ റെയിലിെൻറ നേരിട്ടുള്ള മേൽനോട്ടത്തിൽ െട്രയിനുകളുടെ മുഴുവൻ സുരക്ഷാ പരിശോധനയും പൂർത്തിയാക്കുകയും കോച്ചുകൾ കൂട്ടിയോജിപ്പിക്കുകയും ചെയ്യും.ഖത്തറിെൻറ മഹത്തായ പൈതൃകവും സംസ്കാരവും കൂട്ടിയോജിപ്പിച്ചുള്ള മാതൃകയിലാണ് െട്രയിനുകളുടെ ബോഡി രൂപകൽപന ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ൈഡ്രവറില്ലാത്ത െട്രയിനുകളിലൊന്നായിരിക്കും ദോഹ മെേട്രാ പദ്ധതി. മേഖലയിലെയും ഏറ്റവും വേഗതയേറിയ െട്രയിനും ദോഹ മെേട്രാ തന്നെയായിരിക്കും.
മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയാണ് െട്രയിനുകൾക്ക് പ്രതീക്ഷിക്കുന്നത്. ഒരു ഗോൾഡ്, ഫാമിലി ക്ലാസും രണ്ട് സാധാരണ ക്ലാസുകളുമടങ്ങിയ മൂന്ന് ബോഗികളാണ് ഒരു ട്രെയിനിലുണ്ടാവുക. ഗോൾഡ് വിഭാഗക്കാർക്ക് 16 സീറ്റുകളും കുടുംബങ്ങൾക്ക് 26 സീറ്റുകളും നീക്കിവെച്ചിട്ടുണ്ട്. 88 സീറ്റുകളാണ് സാധാരണ കോച്ചുകളിലുള്ളത്. ജപ്പാനിലെ കിങ്കി ഷാറിയോ കമ്പനിയാണ് ദോഹ മെേട്രാക്ക് വേണ്ടിയുള്ള ൈട്രനുകളും നിർമിച്ച് നൽകുന്നത്. 1920ൽ ജപ്പാനിൽ തുടക്കം കുറിച്ച ഈ കമ്പനിയാണ് ദുബൈ മെേട്രായടക്കം വിവിധ ലോക രാജ്യങ്ങളിൽ മെേട്രാ െട്രയിനുകൾ നൽകി വരുന്നത്.
മെേട്രാ പദ്ധതി അതിവേഗത്തിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അയൽരാജ്യങ്ങളടക്കം നാല് രാജ്യങ്ങൾ ഖത്തറിനെതിരെ ചുമത്തിയ ഉപരോധത്തിനിടയിലും നിർമാണ പ്രവൃത്തികൾ തടസ്സപ്പെടാതിരിക്കാൻ ഖത്തർ റെയിൽ പ്രത്യേകം ശ്രദ്ധ നൽകുന്നുണ്ട്. ഉപരോധം ബാധിക്കാതിരിക്കാനുള്ള മുൻകരുതലിെൻറ ഭാഗമായി കഴിഞ്ഞ ആഴ്ച ഖത്തർ റെയിലിെൻറ ബിൽഡിങ് ഓട്ടോമേഷൻ ആൻഡ് കൺേട്രാൾ സിസ്റ്റം ദുബൈയിൽ നിന്ന് ദോഹയിലേക്ക് മാറ്റിസ്ഥാപിച്ചിരുന്നു. ഈ വർഷം അവസാനത്തിൽ തന്നെ പരീക്ഷണഓട്ടം നടത്താനാണ് റെയിൽ കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. പദ്ധതിയുടെ 60 ശതമാനം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായതായി ഖത്തർ റെയിൽ സി.ഇ.ഒ അബ്ദുൽ അസീസ് അസ്സബീഇ അറിയിച്ചു. സിവിൽ–സാങ്കേതിക പ്രവർത്തനങ്ങൾക്ക് അയൽ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഒരു തരത്തിലും ബാധിക്കുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.