ദോഹ: ദോഹ മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ കച്ചവടവും വാണിജ്യസ് ഥാപനങ്ങളും നടത്താനായി റൂമുകൾ ലഭിക്കാൻ രജിസ്റ്റർ ചെയ്യാനുള്ള ക ാലാവധി നീട്ടി. സെപ്റ്റംബർ 26വരെ ഇതിനായി രജിസ്റ്റർ ചെയ്യാമെന്ന് ഖ ത്തർ റെയിൽ അറിയിച്ചു. retail.qr.com.qa. എന്ന ഖത്തർ റെയിലിെൻറ െവബ്സൈറ്റ് വഴി ല ളിതമായ നടപടിക്രമങ്ങളിലൂടെ മെട്രോ സ്റ്റേഷനുകളിൽ വാണിജ്യസ ്ഥാപനങ്ങൾ നടത്താൻ അപേക്ഷ നൽകാനാകും.
സര്‍വിസ്, ഭക്ഷ്യ പാനീയം, കണ്‍വീനിയന്‍സ് സ്റ്റോര്‍, ജനറല്‍ റീട്ടെയില്‍ എന്നീ വിഭാഗങ്ങളിലാണ് വ്യാപാരത്തിന് അവസരം. സര്‍വീസ് വിഭാഗത്തില്‍ ബാങ്ക്, മണി എക്സ്ചേഞ്ച്, ടെലികോം സര്‍വിസ്, ഫാര്‍മസി, ട്രാവല്‍ ഏജൻറ്, കൊറിയര്‍ സര്‍വിസ്, ഹെല്‍ത്ത് ആൻഡ് ബ്യൂട്ടി, ലോണ്‍ഡ്രി, സര്‍ക്കാര്‍ സ്ഥാപനം, ക്വിക് സര്‍വിസ് റിപ്പയര്‍, മറ്റുള്ളവ എന്നിവക്കാണ് അപേക്ഷിക്കാനാവുക. ജനറല്‍ റീട്ടെയില്‍ വിഭാഗത്തില്‍ സ്റ്റേഷനറി, ഇലക്ട്രോണിക്സ്, ഫ്ലോറിസ്റ്റ്, അക്സസറീസ്, ഗിഫ്റ്റ് സുവനീര്‍ ഷോപ്പുകള്‍, ബുക്ക് സ്റ്റാൾ, സ്പോര്‍ട്സ് ഷോപ്, നുട്രീഷനല്‍ സപ്ലിമെൻറ് മറ്റുള്ളവ എന്നിവക്കും അപേക്ഷിക്കാം. കണ്‍വീനിയന്‍സില്‍ കണ്‍വീനിയന്‍സ് സ്റ്റോര്‍, ന്യൂസ് ഏജൻറ് എന്നിവക്കും ഭക്ഷ്യ-പാനീയ വിഭാഗത്തില്‍ കഫേ, ക്വിക് സര്‍വിസ് റസ്റ്റാറൻറ്, പ്രത്യേക ഭക്ഷണം, ജ്യൂസ് ബാര്‍ മറ്റുള്ളവ എന്നിവക്കും എ.ടി.എം, വെന്‍ഡിങ് മെഷീന് എന്നിവക്കുമാണ് അനുമതി നൽകുക.
നേരത്തേ ദോഹ മെട്രോയുടെ റെഡ് ലൈനിലെ സ്റ്റേഷനുകളിലെ റീട്ടെയിൽ സ്ഥലങ്ങള്‍ക്കായുള്ള അപേക്ഷകള്‍ ക്ഷണിക്കുകയും രജിസ്ട്രേഷന് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. മെട്രോയുടെ റെഡ്, ഗോള്‍ഡ്, ഗ്രീന്‍ ലൈനുകളിലെ 37 സ്റ്റേഷനുകളിലായി ആകെ 9200 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് വ്യാപാരാവശ്യത്തിന് നല്‍കുന്നത്. മെട്രോ യാത്രക്കാര്‍ക്കും മറ്റ് ഉപഭോക്താക്കള്‍ക്കും സഹായപ്രദമാകുന്നതാണ് സ്റ്റേഷനുകളിലെ വ്യാപാര സ്ഥാപനങ്ങള്‍.
സ്റ്റേഷനറി, ഇലക്ട്രോണിക്സ്, അക്സസറീസ്, ഗിഫ്റ്റ് ഷോപ്പുകൾ, ബുക്ക് ഷോപ്, സ്പോർട്സ് ഷോപ്, കോഫി ഷോപ്, റസ്റ്റാറൻറ് എന്നിവയും വിവിധ സ്റ്റേഷനുകളിൽ നിലവിൽ തുറന്നുകഴിഞ്ഞു. ദോഹ മെട്രോയുടെ ഗോള്‍ഡ്, ഗ്രീന്‍, റെഡ് ലൈനുകളിലെ സ്റ്റേഷനുകളില്‍ കടകളും സ്ഥാപനങ്ങളും നടത്താൻ സൗകര്യം ലഭിക്കാനാണ് അപേക്ഷ വിളിച്ചത്. യാത്ര കാര്യക്ഷമമാക്കാനും ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കാനും ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണക്കാനും സാമ്പത്തിക വളര്‍ച്ച പരിപോഷിപ്പിക്കാനുമുള്ള അവസരം കൂടിയെന്ന നിലയിലാണ് മെട്രോ സ്റ്റേഷനുകളില്‍ റീട്ടെയിൽ സ്ഥലം അനുവദിക്കുന്നത്. രജിസ്ട്രേഷന് അവസാനിച്ചാല്‍ ലഭിച്ച അപേക്ഷകള്‍ സമഗ്രമായി പരിശോധിക്കും.
ഗോള്‍ഡ് ലൈനില്‍ റാസ് അബുഅബൗദ് മുതല്‍ അല്‍അസീസിയ വരെ 10 സ്റ്റേഷനുകളിലെ 55 റീട്ടെയിൽ യൂനിറ്റുകള്‍, 33 എ.ടി.എം ലൊക്കേഷനുകള്‍, ഗ്രീന്‍ലൈനില്‍ അല്‍റിഫ സ്റ്റേഷനിലെ എട്ട് റീട്ടെയിൽ കിയോസ്കുകള്‍, രണ്ട് എ.ടി.എം ലൊക്കേഷനുകള്‍, റെഡ്ലൈനില്‍ കതാറ മുതല്‍ ലുസൈല്‍ വരെയും ഹമദ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ ഒന്നിലെയും അഞ്ച് സ്റ്റേഷനുകളിലെ 19 റീട്ടെയിൽ യൂനിറ്റുകള്‍, 11എ.ടി.എം ലൊക്കേഷനുകള്‍ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വ്യക്തമായ വ്യവസായ പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും അര്‍ഹരെ തെരഞ്ഞെടുക്കുക. ട്രാന്‍സിറ്റ് സ്റ്റേഷനുകളില്‍ വിശാലമായ നടപ്പാതയുള്ളതിനാല് ചില്ലറ വ്യാപാരത്തിന് പറ്റിയ ഇടമാകുമിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.