ദോഹ: ഖത്തര്‍ ദേശീയദിനത്തോടനുബന്ധിച്ച് ദോഹ മെട്രോ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു. ചൊവ്വാഴ്ച മുതല്‍ 21വരെ രാവിലെ ആറു മുതല്‍ പുലര്‍ച്ച ഒന്നു വരെയാണ് സര്‍വിസ് നടത്തുക. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടിനു തുടങ്ങി പുലര്‍ച്ച ഒന്നുവരെയുണ്ടാകും. യാത്രക്കാര്‍ക്ക് തങ്ങളുടെ ഇഷ്ടസ്ഥലങ്ങളിലേക്ക് പുലര്‍ച്ച ഒന്നു വരെ എത്തിച്ചേരാനാവുമെന്ന് ദോഹ മെട്രോ ട്വീറ്റ് ചെയ്തു.ദേശീയദിനാഘോഷം പ്രമാണിച്ച് ദർബുസാഇയിലേക്ക് താൽക്കാലിക മെട്രോ ലിങ്ക് സര്‍വിസുകളും ആരംഭിച്ചിട്ടുണ്ട്. ഖത്തര്‍ ദേശീയ ദിനാഘോഷം നടക്കുന്ന പ്രധാന കേന്ദ്രമാണ് ദർബുസാഇ. ഗോള്‍ഡ് ലൈനിലെ ജുവാന്‍ സ്റ്റേഷനില്‍നിന്നാണ് 20 വരെ ദര്‍ബ് അല്‍ സായിയിലേക്ക് താൽക്കാലിക മെട്രോ ലിങ്ക് സര്‍വീസുള്ളത്. മെട്രോ ലിങ്ക് രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് ഒന്നുവരെയും വൈകീട്ട് മൂന്നര മുതല്‍ രാത്രി പത്തുവരെയുമാണ് ലഭ്യമാവുക.
ഇതോടൊപ്പം ഫിഫ ക്ലബ് ലോകകപ്പ് കളി കാണാന്‍ ടിക്കറ്റുള്ളവര്‍ക്ക് പ്രസ്തുത ദിവസങ്ങളില്‍ തങ്ങളുടെ ടിക്കറ്റ് ഉപയോഗിച്ച് ദിവസം മുഴുവന്‍ മെട്രോയില്‍ യാത്ര ചെയ്യാവുന്ന സൗജന്യ പാസ് നേടാവുന്നതാണ്. ഫിഫ ക്ലബ് ലോകകപ്പിെൻറ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്ന ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക് ഗോള്‍ഡ് ലെയിനിലെ സ്പോര്‍ട് സിറ്റി സ്റ്റേഷനിലാണ്
ഇറങ്ങേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.