ദോഹ: കാത്തിരിപ്പിനൊടുവിൽ ദോഹ മെട്രോ കുതിച്ചുപാഞ്ഞു, ഖത്തറിെൻറ വികസനത്തിലേക് കും തളരാത്ത നിശ്ചയദാർഢ്യത്തിലേക്കും. മൂന്നുവർഷങ്ങൾപ്പുറത്തെ ഖത്തർ ഫുട്ബാൾ ലേ ാകകപ്പുകൂടി മുന്നിൽകണ്ടാണ് ഖത്തര്‍ റെയില്‍ ദോഹ മെട്രോയുടെ ആദ്യഘട്ട ഒാട്ടം ബ ുധനാഴ്ച തുടങ്ങിയത്. പൊതുജനങ്ങള്‍ക്കായുള്ള ആദ്യ സര്‍വീസ് ഇന്നലെ രാവി ലെ എട്ടിന് അല്ഖസറില് നിന്ന് അല്വഖ്റയിലേക്കാണ് തുടങ്ങിയത്. നൂറുകണ ക്കിനാളുകളാണ് ആദ്യയാത്രക്കാരായത്. ലോകകപ്പ് സ്റ്റേഡിയങ്ങളെയും ഹമദ് രാജ്യാന്തര വിമാനത്താവളത്തെയും കൂട്ടിയോജിപ്പിച്ചാണ് മെട്രോസ്റ്റേഷനുകൾ ഉള്ളത്. മെട്രോയുടെ 18 റെഡ്ലൈൻ സ്റ്റേഷനുകളിലെ 13 എണ്ണവും ആദ്യ ഘട്ട ഒാട്ടത്തിൽ ഉള്‍പ്പെടുന്നു. തെക്ക് റെഡ് പാതയിൽ (റെഡ് ലൈൻ സൗത്ത്) ആണ് ആദ്യ ഒാട്ടം തുടങ്ങിയത്. സ്റ്റേഷനുകളില്‍ യാത്രക്കാരെ സ്വീകരിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും വിപുലക്രമീകരണങ്ങൾ ഒരുക്കിയിരു ന്നു. യാത്രക്കാരുടെ സംശയനിവാരണത്തിന് കസ്റ്റമര്‍ എക്സിക്യുട്ടീവുകൾ എല്ലായിടത്തും ഉണ്ടായിരുന്നു.
അതിഗംഭീരം, മികച്ച സൗകര്യങ്ങൾ
അതിഗംഭീരമായാണ് ഒാരോ മെട്രോസ്റ്റേഷനുകളും സംവിധാനിച്ചിരിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളെ അനുസ്മരിപ്പിക്കും. ട്രെയ്നുകളുടെ അകത്തളവും അങ്ങിനെതന്നെ. യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് സ്റ്റേഷ നുകളില്നിന്ന് ട്രാവല്‍ കാര്‍ഡ് മെഷീന് മുഖേനസ്വന്തമാക്കാം. യാത്രയുടെ സ്വഭാവത്തിനനുസരിച്ച് വിവിധ തരം ട്രാവല്‍കാര്‍ഡുകള്‍ നേടാം. മിക്കവരും ഒരു ദിവസം മുഴുവന്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന ആറു റിയാലിെൻറ സ്റ്റാൻഡേർഡ് ട്രാവല്‍ കാര്‍ഡാണ് നേടിയത്. എക്സിക്യുട്ടീവ് സൗകര്യങ്ങളോടെ യാത്ര ചെയ്യുന്നതിനായി ഗോള്‍ഡ് കാര്‍ഡും നേടാം.
ട്രാവല്‍ കാര്‍ഡുണ്ടെങ്കില്‍ മാത്രമേ ട്രെയിന്‍ യാത്രക്കായി പ്രവേശിക്കാനാവൂ. സ് റ്റേഷനുള്ളില്‍ ട്രെയിനില്‍ പ്രവേശിക്കുന്നതിനു മുമ്പായി പ്രത്യേകം സജ്ജമാക്കിയ കവാടങ്ങളിലെ മെഷീനുകളില്‍ ട്രാവല്‍കാര്‍ഡ് പതിപ്പിക്കണം. അപ്പോൾ ഉള്ളിലേക്ക് പ്രവേശിക്കുന്നതിനുള്ള ഗേറ്റുകള്‍ തുറക്കും. ടിക്കറ്റിെൻറ സ്വഭാവമനുസരിച്ച് നിശ്ചയിച്ചിട്ടുള്ള പ്രവേശന കവാടങ്ങള്‍ മുഖേനയാണ് ട്രെയിനിൽ കയറേണ്ടത്. ഓരോ സ്റ്റേഷനിലും ഒരു മിനുട്ടില്‍ താഴെ മാത്രമാണ് സ്റ്റോപ്പ്.
മിക്ക സമയവും ഭൂമിക്കടിയിലൂടെ
അല്‍ഖസര്‍ സ്റ്റേഷനില്‍ നിന്നും അല്‍വഖ്റ സ്റ്റേഷന് വരെയായിരുന്നു ആദ്യസര്‍വീസ്. റെഡ്ലൈൻ സൗ ത്തിലെ 13 സ്റ്റേഷനുകളാണ് ആദ്യഒാട്ടത്തിൽ. ഓരോ സ്റ്റേഷനുകള്‍ക്കിടയിലെ യാത്രാദൈര്‍ഘ്യം രണ്ടുമിനു ട്ടില് താഴെയാണ്. ആകെ എടുത്തത് 30 മിനുട്ടിൽ താഴെ. യാത്രയിലധികവും ഭൂമിക്കടിയിലൂടെയാണെന്നതാണ് മറ്റൊരു സവിശേഷത. അല്‍ഖസറില്‍നിന്നും ഡിഇസിസി, വെസ്റ്റ്്ബേ, കോര്‍ണീഷ്, അല്‍ബിദ, മുശൈരിബ്, ദോഹ അല്‍ജദീദ, ഉംഗുവൈലിന, മതാര്‍ അല്‍ഖദീം, ഒഖ്്ബ ഇബ്നു നാഫി, ഇക്കോണിക് സോണ്‍, റാസ് അബുഫൊന്താസ് സ്റ്റേഷനുകള്‍ പിന്നിട്ടാണ് വഖ്റയിലെത്തുന്നത്. കേവലം മുപ്പത് മിനുട്ടില്‍ താഴെയാണ് യാത്രാസമയം.
ഉത്സവം, മലയാളികൾ ഏറെ
ദോഹ മെട്രോയിലെ ആദ്യയാത്ര ഉത്സവ ലഹരിയിലായിരുന്നു. മലയാളികളടക്കമുള്ള നിരവധി പേരാണ് സ് റ്റേഷനുകളിൽ എത്തിയിരുന്നത്. ഉള്ളിൽകയറിയ ഉടൻ തന്നെ സെൽഫിയെടുക്കാൻ ധൃതി. ഫോട്ടോകള്‍ പ കര്ത്തിയും വീഡിയോ എടുത്തും ആദ്യയാത്ര അങ്ങിനെ ആഘോഷമായി. മെട്രോ സ്റ്റേഷനുകളില്‍ നിന്നും സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിരുന്നു. കര്‍വ ടാക്സികളും പ്രത്യേക സര്‍വീസ് നടത്തി. മുവാസലാത്തിെൻറ പ്രത്യേക ഇളവുകളും മെട്രോയാത്രക്കാർക്കായി ഉണ്ട്.
ആഴ്ച ദിവസങ്ങളിൽ സർവീസ് ഇല്ല
ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ടുമുതൽ രാത്രി 11 വരെയാണ് മെട്രാ ട്രെയിൻ ഒാടുക. എല്ലാ ആറുമിനുട്ടിലും ട്രെയിൻ ഉണ്ടാകും. വെള്ളി, ശനി ദിവസങ്ങളിൽ ആദ്യഘട്ടത്തിൽ സർവീസ് ഉണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.