ജോൺ എബ്രഹാംഅവാർഡ്‌ വിതരണം നാളെ

ദോഹ: ജോൺ എബ്രഹാം സാംസ്കാരിക വേദി- ഖത്തർ' ഈ വർഷത്തെ ജോൺ എബ്രഹാംഅവാർഡ്‌ മാധ്യമപ്രവർത്തകനായ അഭിലാഷ്‌ പി. ജോണിന്‌ നാളെ വൈകിട്ട്‌ ആറുമുതൽ മൻസൂറയിലെ മലയാളി സമാജം ഹാളിൽ നടക്കുന്ന അവാർഡ്‌ ദാനച്ചടങ്ങിൽ നൽകും. സിനിമ-സംഗീത-സാഹിത്യ മേഖലയിലെ പ്രശസ്ത വ്യക്തിത്വം വി.ടി മുരളി പരിപാടിയിൽസംബന്ധിച്ച്‌ ' കലയും ജനകീയ സംസ്കാരവും' എന്ന വിഷയത്തിൽ സംസാരിക്കും. ഖത്തറിലെ സാംസ്കാരിക രംഗത്തെ പ്രശസ്ത വ്യക്തിത്വങ്ങൾ സംബന്ധിക്കുന്ന പരിപാടിയിലേക്ക്‌ മുഴുവൻ  സഹൃദയരേയും  സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
Tags:    
News Summary - doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.