????? ???????? ?????????? ??????? ???? ??????? ????? ??????????? ??????????: ????? ??????????

സാമ്പത്തിക മേൽനോട്ടത്തിനുള്ള സമിതിക്ക് ഖത്തർ ഫുട്ബോൾ അസോസിയേഷൻ അംഗീകാരം

ദോഹ: പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനിയുടെ അധ്യക്ഷതയിൽ ഖത്തർ ഫുട്ബോൾ അസോസിയേഷൻ അസാധാരണ ജനറൽ അസംബ്ലി യോഗം ചേർന്നു. യോഗത്തിൽ ഫിഫയുടെ വിലക്ക് നീക്കപ്പെട്ട വൈസ് പ്രസിഡൻറ് സഈദ് അൽ മുഹന്നദിക്ക്  പ്രസിഡൻറ് സ്വാഗതപ്രസംഗത്തിൽ അഭിനന്ദനം രേഖപ്പെടുത്തി. 
രണ്ടാം ഡിവിഷൻ ലീഗിൽ ചാമ്പ്യൻമാരായി ഖത്തർ സ്റ്റാർസ് ലീഗിൽ പ്രവേശിച്ച  അൽ മർഖിയ ടീമിന് അഭിനന്ദനം അറിയിച്ച അദ്ദേഹം, ഫസ്റ്റ് ഡിവിഷൻ ലീഗിലേക്കുള്ള പ്ലേ ഓഫ് കളിക്കുന്ന ഖത്തർ സറ്റാർ സ്പോർട്സ് ക്ലബിനും ശഹാനിയക്കും വിജയാശംസകൾ നേരുകയും ചെയ്തു. സാമ്പത്തികകാര്യങ്ങളുടെ മേൽനോട്ടത്തിനായുള്ള സ്ഥിരം സമിതിക്ക് ജനറൽ അസംബ്ലി കമ്മിറ്റി അംഗങ്ങൾ അംഗീകാരം നൽകി. 
ഡിപ്ലോമാറ്റിക് ക്ലബിൽ ചേർന്ന യോഗത്തിൽ വൈസ്പ്രസിഡൻറ് സഈദ് അബ്ദുൽ അസീസ് അൽ മുഹന്നദി, അഹ്മദ് അബ്ദുൽ അസീസ് അൽ ബൂഐനൈൻ, ഇബ്രാഹിം ഖലീൽ അൽ മുഹന്നദി, ഹാനി താലിബ് ബിലാൻ, അലി അബ്ദുല്ല അൽ തവാദി, ഖത്തർ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ജനറൽ മൻസൂർ മുഹമ്മദ് അൽ അൻസാരി എന്നിവരും പങ്കെടുത്തു. 
18 ഫുട്ബോൾ ക്ലബുകളുടെ പ്രതിനിധികളും വിവിധ വിഭാഗങ്ങളുടെ തലവൻമാരും പ്രിൻറ്–ടെലിവിഷൻ രംഗത്തെ  മാധ്യമ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു. 
Tags:    
News Summary - doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.