ഡോം ​ഖ​ത്ത​ർ ജ​ഴ്സി പ്ര​കാ​ശ​നം

ദോ​ഹ: ഡ​യ​സ്പോ​റ ഓ​ഫ് മ​ല​പ്പു​റം (ഡോം ​ഖ​ത്ത​ർ) ഫു​ട്ബാ​ൾ ടീ​മി​ന്റെ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു. സി.​എ​ൻ.​എ.​ക്യു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ​വെ​ച്ച് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് ടീം ​ക്യാ​പ്റ്റ​ൻ ജു​നൈ​സ് നി​ല​മ്പൂ​രി​ന് ജ​ഴ്സി കൈ​മാ​റി. ഖ​ത്ത​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ല​ക്കാ​രു​ടെ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യാ​യ ഡോം ​ഖ​ത്ത​ർ, ഫു​ട്ബാ​ൾ-​വോ​ളി​ബാ​ൾ- ബാ​ഡ്മി​ന്റ​ൺ എ​ന്നി​വ​യി​ൽ മ​ല​പ്പു​റം ജി​ല്ല ടീ​മു​ക​ളെ വാ​ർ​ത്തെ​ടു​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണെ​ന്ന് ട്ര​ഷ​റ​ർ കേ​ശ​വ​ദാ​സ് പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ടീം ​മാ​നേ​ജ​ർ ഉ​ണ്ണി എ​ള​യ​ത്ത്, സ്പോ​ർ​ട്സ് കോ​ഓ​ഡി​നേ​റ്റ​ർ സി​ദ്ദീ​ഖ് വാ​ഴ​ക്കാ​ട്, നൗ​ഫ​ൽ ക​ട്ടു​പ്പാ​റ, അ​നീ​സ് കെ.​ടി, ശ​രീ​ഫ് ക​ക്കാ​ട്ടി​രി, അ​നീ​സ് ടി.​ഇ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. സ്പോ​ർ​ട്സ് കോ​ഓ​ഡി​നേ​റ്റ​ർ സി​ദ്ദീ​ഖ് വാ​ഴ​ക്കാ​ട് ന​ന്ദി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.