ദോഹ: കോവിഡ്-19 കാരണം സ്കൂൾ അടച്ചു പൂട്ടുകയോ ക്ലാസ് റൂമുകൾ മാത്രം അടക്കുകയോ ചെയ്യുകയാണെങ്കിൽ രക്ഷിതാക്കളെ വിവരം അറിയിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.സ്കൂളോ ക്ലാസ് റൂമുകളോ അടക്കുകയാണെങ്കിൽ പഠനം ഒാൺലൈൻ വഴി തുടരുമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു. ചില സ്കൂളുകളിൽ ചുരുക്കം ചില കോവിഡ്-19 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും കോവിഡ്-19 േപ്രാട്ടോകോൾ പ്രകാരമുള്ള എല്ലാ നടപടികളും ഉടൻ പൂർത്തിയാക്കിയതായും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ്-19 സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട എല്ലാ അഭ്യൂഹങ്ങളെയും രക്ഷിതാക്കൾ തള്ളിക്കളയണമെന്നും ഔദ്യോഗിക േസ്രാതസ്സുകളിൽനിന്ന് മാത്രം വിവരങ്ങൾ അറിയാൻ ശ്രമിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വിദ്യാർഥികളും അധ്യാപകരും ജീവനക്കാരുമടക്കം സ്കൂളുകളിലെ സുരക്ഷ മുൻകരുതൽ നടപടികൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയം നിരന്തരം പരിശോധന നടത്തുന്നുണ്ടെന്നും ആരെങ്കിലും കോവിഡ്-19 പോസിറ്റിവ് ആയാൽ ഉടൻ ആവശ്യമായ മെഡിക്കൽ നടപടികൾക്ക് വിധേയമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സ്കൂളുകളിൽ നടപ്പാക്കിയ സമഗ്ര പാഠ്യ സംവിധാനം മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ മുൻകരുതലുകളും സ്കൂളുകളിൽ നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു.
അതേസമയം, നേരത്തേ നിശ്ചയിച്ച പ്രകാരം തെന്ന ഈ അധ്യയന വർഷം ഇൻറഗ്രേറ്റഡ് ലേർണിങ് സംവിധാനം തുടരുമെന്നും ഇക്കാര്യത്തിൽ മാറ്റമുണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഓൺലൈനും ഓഫ്ലൈനും യോജിപ്പിച്ചുള്ള പാഠ്യപദ്ധതിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.