ദോഹ: പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും ഏറെ സ്വാധീനിക്കപ്പെട്ട മഹത്വ്യക്തിത്വം. ആയുർവേദ ചികിത്സയിലേക്കിറങ്ങുേമ്പാൾ എന്നും കേട്ടുകൊണ്ടിരുന്ന പേരായിരുന്നു കഴിഞ്ഞ ദിവസം വിടവാങ്ങിയ ഡോ. പി.കെ. വാര്യർ. ഒരിക്കലെങ്കിലും കാണാനും പരിചയപ്പെടാനും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഇതുവരെ കഴിഞ്ഞിട്ടില്ല. ഇനി കഴിയുകയുമില്ലെന്ന നിരാശ നൽകിയാണ് കഴിഞ്ഞ ദിവസം ആയുർവേദത്തിൻെറ ആചാര്യനായ മഹാവൈദ്യൻ പത്മഭൂഷൺ നേടിയ ഡോ. പി.കെ. വാര്യരുടെ മരണ വാർത്തയെത്തുന്നത്.
ആയുർവേദത്തിലെ മഹത്ഗ്രന്ഥമായ ചരകസംഹിതയിൽ പറയുന്നപ്രകാരം ഒരു വൈദ്യനുവേണ്ട ശരീരശുദ്ധി, മനഃശുദ്ധി ഉൾപ്പെടെ എല്ലാ ഗുണങ്ങളും തികഞ്ഞ മഹാവൈദ്യനായിരുന്നു ഡോ. പി.കെ. വാര്യർ. ആയുർവേദ ശാസ്ത്രത്തെ ലോകമാകെ പ്രചരിപ്പിക്കാനും അംഗീകാരം നേടിയെടുക്കാനും കഴിഞ്ഞ വ്യക്തിയാണ്. അദ്ദേഹത്തിെൻറ രചനകളും പ്രഭാഷണങ്ങളുംകൊണ്ട് സ്വാധീനിക്കപ്പെട്ട ഒരുപാട് ആയുർവേദ ചികിത്സകരിലൂടെ ഡോ. പി.കെ. വാര്യരുടെ യശസ്സും പ്രതാപവും എക്കാലവും ലോകത്ത് നിലനിൽക്കും.
2016ലാണ് ആയുർവേദം ഉൾപ്പെടെയുള്ള ചികിത്സകൾക്ക് ഖത്തർ ആരോഗ്യ മന്ത്രാലയം അനുമതി നൽകിയത്. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് ഈ മേഖലയിൽ ഒരാൾ പ്രാക്ടിസ് ചെയ്യാൻ സർക്കാറിെൻറ അനുമതി നേടുന്നത്. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിനിയായ ഡോ. രശ്മി വിജയകുമാറായിരുന്നു ആ ആദ്യ വ്യക്തി. നിലവിൽ ദോഹയിലെ റെമഡി ആയുർവേദ സെൻററിൽ പ്രാക്ടിസ് ചെയ്യുകയാണ് ഇവർ. 2002ൽ തിരുവനന്തപുരം ആയുർവേദ ആശുപത്രിയിൽനിന്നും ബിരുദം പൂർത്തിയാക്കിയിറങ്ങിയ ഇവർ, യൂറോപ്പ് ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളില ജോലി ചെയ്ത ശേഷമാണ് ഖത്തറിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.