ദോഹ: ചില തൊഴിലുകളെ ൈഡ്രവിംഗ് ലൈസൻസ് നൽകുന്നതിൽ നിന്നൊഴിവാക്കിയ നടപടി താൽക്കാലികമാണെന്നും രാജ്യത്തെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾ അവസാനിക്കുന്ന മുറക്ക് നിരോധനം എടുത്തുകളയുമെന്നും ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. നിരവധി ജോലി വിഭാഗങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ ൈഡ്രവിംഗ് ലൈസൻസ് നിരോധനം താൽക്കാലിക തീരുമാനമാണ്.സ്ഥിരമല്ല.
രാജ്യത്തെ നിരവധി പ്രധാന റോഡുകൾ നിർമ്മാണത്തിലിരിക്കുന്നതിനാലാണ് തൊഴിലുകളെ ൈഡ്രവിംഗ് ലൈൻസിന് അപേക്ഷ നൽകുന്നതിൽ തടഞ്ഞിരിക്കുന്നത്.
അതിനാൽ ൈഡ്രവിംഗ് ലൈസൻസുകൾ ആവശ്യമില്ലാത്ത തൊഴിൽവിഭാഗങ്ങളെ ഇതിൽ നിന്നും തടയുകയായിരുന്നുവെന്നും ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് സഅദ് അൽ ഖർജി ദി പെനിൻസുലക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
റോഡുകളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ നിരോധനം നീക്കുമെന്നും വീണ്ടും ൈഡ്രവിംഗ് ലൈസൻസിന് അപേക്ഷിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും ഇതൊരു നിരോധനമാണെന്ന് പറയാൻ കഴിയില്ലെന്നും എന്നാൽ താൽക്കാലിക തീരുമാനം എന്ന് മാത്രമേ ഇതിനെ വിളിക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ 180 തൊഴിൽ വിഭാഗങ്ങളെ ൈഡ്രവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നതിൽ നിന്നും ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് തടഞ്ഞിരുന്നു. േഗ്രാസർ, ന്യൂസ് പേപ്പർ വെണ്ടർ, ബാർബർ, സർവൻറ്, കോസ്മെറ്റോളജിസ്റ്റ്, സെക്യൂരിറ്റി ഗാർഡ്, പോർട്ടർ, കശാപ്പുകാരൻ, ടൈലർ, കാർഷിക ജോലിക്കാരൻ, ഡെക്കറേഷൻ ടെക്നീഷ്യൻ, മൈനിംഗ് ടെക്നീഷ്യൻ, ബ്യൂട്ടിഷൻ, മെക്കാനിക് തുടങ്ങിയ തൊഴിലുകൾ ഇതിൽ പെടുന്നു.
രാജ്യത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിെൻറ ഭാഗമായി നിരവധി പാലങ്ങളും റോഡുകളും വികസന പ്രവർത്തനങ്ങൾക്ക് ശേഷം അടുത്ത മാസങ്ങളിൽ തുറക്കാനിരിക്കുകയാണ്. ഡിസംബർ അവസാനത്തോടെ റയ്യാൻ പാർക്കിനടുത്തുള്ള റയ്യാൻ പാലവും ലുസൈൽ അണ്ടർ പാസും തുറക്കുമെന്നും അൽ ഖർജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.