ദോഹ: ഡ്രൈവിങ് ലൈസന്‍സിന് അര്‍ഹതയില്ലാത്ത തൊഴിലുകളില്‍ നിന്ന് സാങ്ക േതികമേഖലക്കാരെ (ടെ ക്നീഷ്യന്സ്) ഒഴിവാക്കി. ഇൗ ജോലി ചെയ്യുന്നവര്‍ക്കും ഇ നി മുതല്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാം. ടെക്നീഷ്യന് പ്രഫഷനിലു ള്ളവര്‍ക്ക് ഖത്തര്‍ ഡ്രൈവിങ് ലൈസന്‍സ് അപേക്ഷിക്കാന്‍ യോഗ്യതയുണ്ടെന് ന് ജന റല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് വ്യക്തമാക്കി. ഈ പ്രഫഷന് മാത്രമായിരിക്കും ഇളവ്. അതേസമയം ഇതേ ക്കുറിച്ചുള്ള വിവരം അറിഞ്ഞിട്ടുണ്ടെങ്കിലും എന്തെങ്കിലും ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഡ്രൈവിങ് സ്കൂളുകള്‍ പറയുന്നു. എല്ലാ ഡ്രൈവിങ് സ്കൂളുകളിലും പോലീസ് വിഭാഗം പ്രവര്‍ത്തിക്കുന്നതുകൊണ്ടാകാം ഔദ്യോഗിക അറിയിപ്പ് അയക്കാതിരിക്കാനുള്ള കാരണം.
ഈ പ്രഫഷനില്നിന്നുള്ള ഒരു വ്യക്തി ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് ഗള്‍ഫ് ഡ്രൈവിങ സ്കൂൾ എക്സിക്യുട്ടീവ് മാനേജര്‍ മുഹമ്മദ് അല്‍സെയ്ന്‍ ഇബ്രാഹിം പറഞ്ഞു. ഇയാൾക്ക് ഡ്രൈവിങ് പരിശീലനത്തിന് അനുമതി നല്‍കുകയും ചെ യ്തിട്ടുണ്ട്. ടെക്നീഷ്യന് പ്രഫഷനിലുള്ളവര്ക്ക് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാമെന്ന വിവരം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കില്‍ നിന്നും ലഭിച്ചതായി മറ്റൊരു ഡ്രൈവിങ് സ്കൂള്‍ ഡയറക്ടര്‍ അറിയിച്ചു.
180ല ധികം തൊഴിലുകളെയാണ് ഡ്രൈവിങ് ലൈസന്‍സിന് അര്‍ഹതയില്ലാത്ത വിഭാഗങ്ങളിലുള്പ്പെടുത്തിയിരിക്കു ന്നത്. ഇതില്‍നിന്നാണ് ഇപ്പോള്‍ ടെക്നീഷ്യന്‍സിനെ ഒഴിവാക്കിയിരിക്കുന്നത്.
അടിസ്ഥാനസൗകര്യവികസനം: വിലക്കുകൾ ഇനിയും നീങ്ങും
നിലവിലെ നിയമപ്രകാരം ഖത്തറിൽ ചിലയിനം തൊഴിലുകളിലുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് അപേ ക്ഷിക്കാന്‍ അര്‍ഹതയില്ല. ഡ്രൈവിങ് ലൈസന്‍സിന് അര്‍ഹതയില്ലാത്ത തൊഴിലുകളില്‍ കൂടുതല്‍ തൊഴില്‍വി ഭാഗങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാലിത് താല്‍ക്കാലികം മാത്രമായിരിക്കുമെന്നും അടിസ്ഥാ നസൗകര്യവികസനപ്രവര്ത്തനങ്ങള് പൂര്‍ത്തിയായാലുടന്‍ വിലക്ക് നീക്കുമെന്നും ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് നേരത്തെ അറിയിച്ചിരുന്നു. നിരവധി റോഡ് വികസനപ്രവര്‍ത്തനങ്ങളും അടിസ്ഥാനസൗകര്യവികസനപദ്ധതി കളും പുരോഗതിയിലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ചില തൊഴിലുകളെ ഡ്രൈവിങ് ലൈസന്‍സിൽ നിന്ന് ഒഴിവാക്കിയത്. തൊഴിലിന് കാര്‍ അത്യാവശ്യമില്ലാത്ത വിഭാഗങ്ങളെയാണ് ഇങ്ങനെ ഒഴിവാക്കിയത്. റോ ഡുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാലുടന്‍ ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ള തൊഴി ല്വിഭാഗങ്ങളെ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാന്‍ കഴിയുന്ന തൊഴില്‍വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.