ദോഹ: ഖത്തറിെൻറ ൈസനികശേഷി കൂട്ടി ആറ് തുര്‍ക്കിഷ് ഡ്രോണുകൾ കൂടി വരുന്നു. ബയ്റ ക്ടര്‍ ടിബി2 സൈനിക ഡ്രോണുകള്‍ ഖത്തറിന് കൈമാറുന്നതിന് സജ്ജമായി. ഖത് തരി സായുധ സേനക്ക് ഇവ കൈമാറാന്‍ സജ്ജമായതായി തുര്‍ക്കിഷ് വാര്‍ത്താ ഏജ ന്‍സിയായ അനദോളു റിപ്പോര്‍ട്ട് ചെയ്തു. പരിശോധനകൾ പൂർത്തീകരിച്ചിട്ടുണ്ട്. സൈനിക ഡ്രോണുകള്‍ വാങ്ങുന്നതിനായി ഖത്തരി സായുധ സേനയുടെ സര്‍വെയലന്‍സ് ആൻറ് സര്‍വയലന്‍സ് സെൻറര്‍ തുര്‍ക്കിഷ് കമ്പനിയായ ബയ്കര് മെഷീനറിയുമായി കഴിഞ്ഞ വര്‍ഷം കരാര്‍ ഒപ്പുവച്ചിരുന്നു. ആറു എയര്‍ക്രാഫ്റ്റുകളുടെയും കണ്ട്രോള് സ്റ്റേഷനുകളുടെയും ഗുണനിലവാര പരിശോധന വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.
എയര്‍ക്രാഫ്റ്റ് പ്രവര്‍ത്തന സംവിധാനവുമായി ബന്ധപ്പെട്ട് ബയ്കര് മെഷീനറി അടുത്ത രണ്ടുവര്‍ഷത്തേക്ക് ഖത്തറിന് സാങ്കേതിക, ലോജിസ്റ്റിക്കല്‍ പിന്തുണ ലഭ്യമാക്കും. വിവിധ ആയുധങ്ങളും വെടിക്കോപ്പുകളും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഈ ഡ്രോണുകള്‍. സായുധ സേനാസംവിധാനത്തിെൻറ നവീകരണത്തിന് സഹായകമാണിവ. വടക്കന്‍ സിറിയയില്‍ തുര്‍ക്കിഷ് സൈന്യ ത്തിെൻറ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് തുര്‍ക്കിഷ് ഡ്രോണുകളാണെന്ന് ബയ്കര് മെഷീ നറി ടെക്നിക്കല്‍ മാനേജര്‍ സെല്സുക് ബയ്റക്ടര് പറഞ്ഞു. ആളില്ലാ ഏരിയല്‍ വാഹനങ്ങളും അവക്കായുള്ള സ്മാര്‍ട്ട് ആയുധങ്ങളും നിര്‍മിക്കുന്ന രാജ്യങ്ങളില്‍ ആഗോളതലത്തില്‍ ആറാം സ്ഥാനം തുര്‍ക്കിക്കാണ്. ഡ്രോണുകളുടെ കൈമാറ്റം സംബന്ധിച്ച ഇടപാട് ഖത്തരി തുര്‍ക്കിഷ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും.
തുര്‍ക്കിക്ക് പുറത്ത് ഈ വിഭാഗം എയര്‍ക്രാഫ്റ്റുകള്‍ വാങ്ങുന്ന ആദ്യത്തെ രാജ്യം ഖത്തറാണ്. ദോഹ രാജ്യാന്തര കടല്‍ സുരക്ഷാ പ്രതിരോധ സമ്മേളനത്തില്‍(ഡിംഡെക്സ്) വെച്ചായിരുന്നു സായുധസേനയുടെ സേവനത്തി നായി ടാക്റ്റിക്കല്‍ എയര്‍ക്രാഫ്റ്റ് സിസ്റ്റത്തില്‍(ടിബി2 ബയ്റക്ടര്) ആറ് ആളില്ലാ ഏരിയല്‍ വിമാനങ്ങള്‍ വാ ങ്ങുന്നതിനുള്ള കരാറിലേര്‍പ്പെട്ടത്. കണ്ട്രോള് സ്റ്റേഷനുകള്‍, സാങ്കേതിക, ലോജിസ്റ്റിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ കൈമാറ്റവും കരാറിെൻറ ഭാഗമാണ്.
ടിബി2 ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനായി 55 അംഗ ഖത്തരി ടീമും തുര്‍ക്കിയില്‍ വിദഗ്ധ പരിശീലനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബയ്കര് എന്‍ജിനിയര്‍മാരും വിദഗ്ധരുമാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. കരാറിെൻറ ഭാഗമായാണ് ഖത്തരി ടീമിന് പരിശീലനം നല്‍കിയത്. നാലു മാസത്തെ കോഴ്സിനൊടുവില്‍ ഖത്തരി ടീമിലെ എല്ലാ അംഗങ്ങളും ബിരുദധാരികളായിട്ടുണ്ട്. ആളില്ലാ ഡ്രോണിെൻറ കമാന്‍ഡര്‍, അറ്റകുറ്റപ്പണിക ള്‍ക്കായി ചുമതലപ്പെട്ടവര്‍, ടിബി2 എയര്‍ക്രാഫ്റ്റുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വമു ള്ളവര്‍ എന്നിവര്‍ക്കായിരുന്നു പരിശീലനം. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഇദൈര്നെ പ്രവിശ്യയിലെ ബയ കര് പരിശീലന കേന്ദ്രത്തില്‍വെച്ച് ബിരുദദാന ചടങ്ങും നടന്നു. തുര്‍ക്കിഷ് വ്യവസായ സാങ്കേതിക കാര്യ ഉപ മന്ത്രി മെഹ്മെത് ഫതീഹ് കസിര്‍, ബയ്കര് മെഷീനറി ടെക്നിക്കല്‍ മാനേജര്‍ സെല്സുക് ബയ്റക്ടര്, ഖത്തരി തുര്‍ക്കിഷ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.