ദോഹ: വാരാന്ത്യത്തിൽ രാജ്യത്ത് ചെറിയതോതിൽ പൊടിക്കാറ്റും രാത്രികാലങ്ങളിൽ താരതമ്യേന കൂടുതൽ തണുപ്പും അനുഭവപ്പെടുമെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് (ക്യു.എം.ഡി) പ്രവചനം. വാരാന്ത്യത്തിൽ ഏറ്റവും കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസിനും 19 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
20 ഡിഗ്രി സെൽഷ്യസിനും 24 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും പരമാവധി താപനില. ഫെബ്രുവരി 17ന് വെള്ളിയാഴ്ച കടൽത്തീരത്ത് ശക്തമായ കാറ്റും ഉയർന്ന തിരമാലകളും പ്രതീക്ഷിക്കുന്നു. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും.
ഫെബ്രുവരി 18നും കടൽത്തീരത്ത് ശക്തമായ കാറ്റും ഉയർന്ന തിരമാലകളും പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ ദിശയിൽ കാറ്റും ശക്തമാകും. ഈ കാലയളവിൽ കടൽപ്രവർത്തനങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങളെ ഓർമിപ്പിച്ച് കാലാവസ്ഥ വകുപ്പ് ഈ കാലയളവിൽ മറൈൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.