ദോഹ: ഖത്തറിലെ ഇ-കോമേഴ്സ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിയമ നിര്‍മാണത്തിനുള്ള കരട് നിര്‍ദേശത്തിന് ഖത്തര്‍ മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ അമിരി ദിവാനിൽ ചേർന്ന യോഗമാണ് ഇതുസംബന്ധിച്ച നിർദേശത്തിന് അംഗീകാരം നൽകിയത്.
നിക്ഷേപകരെ ആകര്‍ഷിക്കാനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഉതകുന്ന തരത്തിലാകും ഇ-കോമേഴ്സ് വാണിജ്യമേഖല കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ സംബന്ധിച്ച നിയമനിര്‍മാണം നടപ്പാവുന്നത്. ഇതുവഴി രാജ്യത്തെ വിപണി കൂടുതൽ നിക്ഷേപ സൗഹൃദ മാക്കാനും ലക്ഷ്യമിടുന്നു. സെൻസസ് നടത്താനുള്ള കരട് നിര്‍ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്കി.
രാജ്യത്തെ ജനസംഖ്യ, പാർപ്പിടം, സ്ഥാപനങ്ങൾ എന്നിവയുടെ സെൻസസ് ഈ വർഷം നടത്താനുള്ള നിർദേശത്തിനാണ് അംഗീകാരം നൽകിയത്. ഭരണനിർവഹണ ആവശ്യങ്ങൾ എളുപ്പമാക്കാനും, വിശകലനം ചെയ്യാനും ആവശ്യമായ സ്ഥിതി വിവര കണക്കുകൾ ലഭ്യമാക്കുകയാണ് സെൻസസിലൂടെ ലക്ഷ്യമിടുന്നത്.
ട്രാവൽ ഏജൻസികൾ, എയർ കാർഗോ ഓഫിസ് എന്നിവയുമായി ബന്ധപ്പെട്ട ശൂറാ കൗൺസിൽ അംഗീകാരവും യോഗം വിലയിരുത്തി. ഇതിനു പുറമെ, വിവിധ വിഷയങ്ങളിൽ മന്ത്രാലയങ്ങളുടെ നിർദേശങ്ങൾ മന്ത്രിസഭ പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.