ഖ​ത്ത​ർ സേ​ഫാ​ണ്

ജീ​വി​ത​നി​ല​വാ​ര​ത്തി​ൽ മു​ൻ​നി​ര​യി​ൽ

ദോ​ഹ: ജീ​വി​ത നി​ല​വാ​ര സൂ​ചി​ക ക​ണ​ക്കാ​ക്കു​ന്ന ഓ​ൺ​ലൈ​ൻ ഡേ​റ്റ​ബേ​സ് പോ​ർ​ട്ട​ലാ​യ നം​ബ​യോ പ​ട്ടി​ക​യി​ൽ മി​ക​ച്ച മു​ന്നേ​റ്റ​വു​മാ​യി ഖ​ത്ത​ർ. ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഒ​മ്പ​ത് സ്ഥാ​നം മെ​​ച്ച​പ്പെ​ടു​ത്തി ഖ​ത്ത​ർ ആ​ദ്യ​പ​ത്തി​ൽ ഇ​ടം പി​ടി​ച്ചു. പു​തു​വ​ർ​ഷ​പ്പി​റ​വി​ക്കു പി​റ​കെ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് പ്ര​കാ​രം ആ​ഗോ​ള ത​ല​ത്തി​ൽ ഒ​മ്പ​തും, ഏ​ഷ്യ​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ് ഖ​ത്ത​ർ. 2024ൽ 18ാം ​സ്ഥാ​ന​ത്താ​യി​രു​ന്നു ഖ​ത്ത​ർ.

ഓ​രോ രാ​ജ്യ​ത്തെ​യും ന​ഗ​ര​ങ്ങ​ളി​ലെ​യും വി​വി​ധ ജീ​വി​ത നി​ല​വാ​ര സൂ​ചി​ക​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് നം​ബ​യോ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. 193.3 പോ​യ​ന്റ് സ്വ​ന്ത​മാ​ക്കി​യാ​ണ് ഖ​ത്ത​ര്‍ മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ മി​ക​ച്ച സ്ഥാ​ന​ത്തേ​ക്ക് കു​തി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ 165.9 പോ​യ​ന്റാ​യി​രു​ന്നു സ്കോ​ർ.


അ​വ​ശ്യ വ​സ്തു​ക്ക​ൾ വാ​ങ്ങാ​നു​ള്ള ശേ​ഷി, മ​ലി​നീ​ക​ര​ണം, താ​മ​സ​ച്ചെ​ല​വ്, ജീ​വി​ത​ച്ചെ​ല​വ്, സു​ര​ക്ഷ, ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ ഗു​ണ​നി​ല​വാ​രം, കാ​ലാ​വ​സ്ഥ, യാ​ത്രാ സൗ​ക​ര്യം തു​ട​ങ്ങി​യ​വ​യാ​ണ് നം​ബ​യോ ജീ​വി​ത നി​ല​വാ​ര സൂ​ചി​ക​യി​ലെ പ്ര​ധാ​ന മാ​ന​ദ​ണ്ഡ​ങ്ങ​ളാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്.

ഇ​വ​യി​ൽ ഓ​രോ​ന്നി​ന്റെ​യും പ്ര​ക​ട​നം ക​ണ​ക്കി​ലെ​ടു​ത്ത് ത​യാ​റാ​ക്കു​ന്ന സൂ​ചി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റാ​ങ്കി​ങ് തീ​രു​മാ​നി​ക്കും.

ല​ക്സം​ബ​ര്‍ഗാ​ണ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​ത്. നെ​ത​ര്‍ലാ​ൻ​ഡ്സ്, ഡെ​ന്മാ​ര്‍ക്ക് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത്. ഏ​ഷ്യ​യി​ല്‍ ഒ​മാ​ന്‍ (നാ​ല്) മാ​ത്ര​മാ​ണ് ഖ​ത്ത​റി​ന് മു​ന്ന​റി​ലു​ള്ള​ത്. സ്വി​റ്റ്സ​ർ​ല​ൻ​ഡ് (5), ഫി​ൻ​ല​ൻ​ഡ് (6), ഐ​സ്‍ല​ൻ​ഡ് (7), നോ​ർ​വേ (8) എ​ന്നി​വ​ർ ഖ​ത്ത​റി​ന് മു​ന്നി​ലു​ണ്ട്.

ക​ഴി​ഞ്ഞ ത​വ​ണ ആ​ദ്യ പ​ത്തി​ലു​ണ്ടാ​യി​രു​ന്ന ജ​പ്പാ​ന്‍ 17ാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. അ​തേ സ​മ​യം അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, ഫ്രാ​ന്‍സ്, കാ​ന​ഡ, ഇ​റ്റ​ലി, അ​യ​ര്‍ല​ന്‍ഡ്, സ്പെ​യി​ന്‍, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ​ല്ലാം പ​ട്ട‌ി​ക പ്ര​കാ​രം ജീ​വി​ത നി​ല​വാ​ര​ത്തി​ല്‍ ഖ​ത്ത​റി​നേ​ക്കാ​ള്‍ പി​ന്നി​ലാ​ണ്. ജി.​സി.​സി​യി​ല്‍ നി​ന്നും യു.​എ,ഇ 20ാം ​സ്ഥാ​ന​ത്തും സൗ​ദി അ​റേ​ബ്യ 21ാം സ്ഥാ​ന​ത്തു​മു​ണ്ട്.

88 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ 60ാം സ്ഥാ​ന​ത്താ​ണ്. ഇ​ന്ത്യ​ക്ക് പി​ന്നി​ല്‍ 61ാം സ്ഥാ​ന​ത്താ​ണ് ചൈ​ന.

പ്ര​വാ​സി​ക​ൾ​ക്കും സു​ര​ക്ഷി​ത ഇ​ടം

ദോ​ഹ: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​റെ അ​ന്യ​ദേ​ശ​ക്കാ​ർ താ​മ​സി​ക്കു​ന്ന ഗ​ൾ​ഫ്-​മി​ഡി​ലീ​സ്റ്റ് മേ​ഖ​ല​ക​ളി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ മ​ണ്ണ് ഖ​ത്ത​റെ​ന്ന് റി​പ്പോ​ർ​ട്ട്. എ​ക്സ്പ്രാ​ട്രി​യേ​റ്റ് ഗ്രൂ​പ് എ​ന്ന അ​ന്താ​രാ​ഷ്ട്ര പ്ര​ശ​സ്ത​മാ​യ വെ​ബ്സൈ​റ്റി​ന്റെ പു​തി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് പ്ര​വാ​സി​ക​ളാ​യ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത നാ​ടു​ക​ളു​ടെ ഗ​ണ​ത്തി​ൽ ഖ​ത്ത​റി​നെ​യും തി​ര​ഞ്ഞെ​ടു​ത്ത​ത്. ലോ​ക പ​ട്ടി​ക​യി​ൽ ഒ​മ്പ​താം സ്ഥാ​ന​വും, മി​ഡി​ലീ​സ്റ്റി​ൽ ന​മ്പ​ർ വ​ണ്ണു​മാ​ണ് ഖ​ത്ത​ർ.

പ്ര​വാ​സി​ക​ളു​ടെ ആ​രോ​​ഗ്യം, ഇ​ൻ​ഷു​റ​ൻ​സ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ പ്ര​വ‌​ർ​ത്തി​ക്കു​ന്ന ആ​​ഗോ​ള സ്ഥാ​പ​ന​മാ​ണ് എ​ക്സ്പാ​ട്രി​യേ​റ്റ് ​ഗ്രൂ​പ്. 128 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച ഡേ​റ്റ പ്ര​കാ​ര​മു​ള്ള​താ​ണ് പു​തി​യ റി​പ്പോ​ർ​ട്ട്. സം​ഘ‌​ർ​ഷ സാ​ധ്യ​ത, രാ​ഷ്ട്രീ​യ സു​സ്ഥി​ര​ത, പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ, കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ തോ​ത് തു​ട​ങ്ങി​യ​വ മാ​ന​ദ​ണ്ഡ​മാ​ക്കി​യാ​ണ് ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ രാ​ജ്യ​ത്തെ ക​ണ്ടെ​ത്തി​യ​ത്.

ഓ​രോ വി​ഭാ​ഗ​ത്തി​ലും ഓ​രോ രാ​ജ്യ​ത്തി​നും നി​ശ്ചി​ത സ്കോ​ർ ന​ൽ​കി​യി​രു​ന്നു. എ​ല്ലാ വി​ഭാ​​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ല​ഭി​ച്ച മൊ​ത്ത​ത്തി​ലു​ള്ള സ്കോ​ർ ക​ണ​ക്കാ​ക്കി​യാ​ണ് പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ രാ​ജ്യ​ങ്ങ​ളു​ടെ അ​ന്തി​മ റാ​ങ്കി​ങ് നി​ർ​ണ​യി​ച്ച​ത്.

ആ​ദ്യ പ​ത്ത് റാ​ങ്കി​ങ്ങി​ൽ എ​ത്തി​യ യൂ​റോ​പ്പി​ന് പു​റ​ത്തു​ള്ള ര​ണ്ട് രാ​ജ്യ​ങ്ങ​ൾ ഖ​ത്ത​റും ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള സിം​​ഗ​പ്പൂ​രും മാ​ത്ര​മാ​ണ്. സ്വി​റ്റ്സ​ർ​ല​ൻ​ഡ് , ഡെ​ന്മാ​ർ​ക് , ഐ​സ്‍ല​ൻ​ഡ്, സ്ലൊ​വേ​നി​യ, ഓ​സ്ട്രി​യ, ചെ​ക്ക് റി​പ്പ​ബ്ലി​ക്, ഖ​ത്ത​ർ, ഫി​ൻ​ല​ൻ​ഡ്, എ​സ്തോ​ണി​യ എ​ന്നി​വ​രാ​ണ് ആ​ദ്യ​പ​ത്തി​ലു​ള്ള​വ​ർ. റാ​ങ്കി​ങ്ങി​ൽ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ബ​ഹ്റൈ​ൻ 13ാം സ്ഥാ​ന​വും കു​വൈ​ത്ത് 15ാം സ്ഥാ​ന​ത്തു​മാ​ണ്. ഒ​മാ​ൻ 24, യു.​എ.​ഇ 30, സൗ​ദി അ​റേ​ബ്യ 54 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് രാ​ജ്യ​ങ്ങ​ളു​ടെ റാ​ങ്കി​ങ്.

Tags:    
News Summary - Qatar tops quality of life list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.