ഇസ്രായേൽ ഭൂപടം: അപലപിച്ച് ഖത്തർ

ദോഹ: ഫലസ്തീന്‍, ജോര്‍ഡന്‍, ലബനാൻ, സിറിയ രാജ്യങ്ങളുടെ ഭാഗങ്ങളിൽ അവകാശവാദം ഉന്നയിച്ച് ഇസ്രായേല്‍ പുറത്തിറക്കിയ വിവാദ ഭൂപടത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നലംഘനമാണ് ഇസ്രായേല്‍ നടത്തുന്നതെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഗസ്സയിൽ ഇസ്രായേൽ അതിക്രമം തുടരുന്ന സാഹചര്യത്തിൽ പ്രശ്നങ്ങളെ കൂടുതൽ സങ്കീര്‍ണമാക്കാനും സമാധാനവും സ്വൈരവും കെടുത്താനും വിവാദം വഴിവെക്കുമെന്ന് ഖത്തർ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര പ്രമേയങ്ങളും നിയമവും ലംഘിച്ച് അറബ് പ്രദേശങ്ങളിലേക്കുള്ള ഇസ്രായേലിന്റെ അധിനിവേശ ശ്രമങ്ങളെ തടയാൻ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം കാണിക്കണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. 

Tags:    
News Summary - Israel Map: Condemn Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.