‘യു​ദ്ധം ഉ​ൾ​പ്പെ​ടെ ദു​രി​ത​മു​ഖ​ത്തും, വി​ദ്യാ​ഭ്യാ​സം മൗ​ലി​കാ​വ​കാ​ശ​മാ​ണ്’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി ക്യു.​എ​ൻ.​സി.​സി​യി​ൽ സ്ഥാ​പി​ച്ച ​ഇ​ൻ​സ്റ്റ​ലേ​ഷ​ൻ. യു​ദ്ധ ടാ​ങ്കും ക്ലാ​സ് മു​റി​യു​മാ​ണ് ഉ​ള്ള​ട​ക്കം,വി​ദ്യാ​ഭ്യാ​സം ആ​​ക്ര​മി​ക്ക​പ്പെ​ട​രു​ത് അ​ന്താ​രാ​ഷ്ട്ര ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ഇ.​എ.​എ സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ൻ ശൈ​ഖ മൗ​സ ബി​ൻ​ത് നാ​സ​ർ സം​സാ​രി​ക്കു​ന്നു

വി​ദ്യാ​ഭ്യാ​സം സു​ര​ക്ഷി​ത​മാ​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ശൈ​ഖ മൗ​സ

ദോ​ഹ: ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന വം​ശ​ഹ​ത്യ​ക​ൾ​ക്കും ക്രൂ​ര​ത​ക​ൾ​ക്കു​മെ​തി​രെ ആ​ഗോ​ള സ​മൂ​ഹ​ത്തി​ന്റെ നി​ശ്ശ​ബ്ദ​ത​യി​ൽ രോ​ഷം പ്ര​ക​ടി​പ്പി​ച്ച് എ​ജു​ക്കേ​ഷ​ൻ എ​ബൗ​വ് ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ (ഇ.​എ.​എ) ചെ​യ​ർ​പേ​ഴ്‌​സ​നും സ്ഥാ​പ​ക​യു​മാ​യ ശൈ​ഖ മൗ​സ ബി​ൻ​ത് നാ​സ​ർ അ​ൽ മി​സ്‌​നാ​ദ്.

ഇ​സ്രാ​യേ​ൽ ആ​​ക്ര​മ​ണ​ങ്ങ​ളി​ൽ കൊ​ന്നൊ​ടു​ക്കു​ന്ന മ​നു​ഷ്യ​രു​ടെ എ​ണ്ണം മ​ന​സ്സാ​ക്ഷി​യെ പി​ടി​ച്ചു​ല​ക്കു​ന്ന​താ​ണ്. ന​മ്മു​ടെ മ​നു​ഷ്യ​ത്വ​മി​ല്ലാ​യ്മ തു​റ​ന്നു​കാ​ട്ടു​ന്ന​താ​ണ് ന​ഗ്ന​മാ​യ നി​ശ്ശ​ബ്ദ​ത​യും നി​സ്സം​ഗ​ത​യും. ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ത്തി​ന്റെ ക്രൂ​ര​ത​ക്ക് മു​ന്നി​ൽ ന​മ്മു​ടെ മാ​ന​വി​ക​ത ഒ​ളി​ച്ചോ​ടി​യി​രി​ക്കു​ക​യാ​ണ് -ശൈ​ഖ മൗ​സ തു​റ​ന്ന​ടി​ച്ചു.

‘ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്ന് വി​ദ്യാ​ഭ്യാ​സ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര ദി​നാ​ച​ര​ണ​ത്തി​ന്റെ’ അ​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. യ​മ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ഹ്മ​ദ് അ​വ​ദ് ബി​ൻ മു​ബാ​റ​ക്, ബ്ര​സീ​ലി​ന്റെ പ്ര​ഥ​മ വ​നി​ത റൊ​സാം​ഗേ​ല ലു​ല ഡി​സി​ൽ​വ തു​ട​ങ്ങി​യ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

2020ൽ ​ആ​ഗോ​ള വി​ദ്യാ​ഭ്യാ​സം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള യു.​എ​ൻ സം​രം​ഭ​ത്തി​ന് ശൈ​ഖ മൗ​സ നേ​തൃ​ത്വം വ​ഹി​ക്കു​ക​യും തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ർ ഒ​മ്പ​ത് അ​ന്താ​രാ​ഷ്ട്ര ദി​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

ഗ​സ്സ മു​ന​മ്പി​ലെ യു​ദ്ധ​ത്തി​ന്റെ ഭീ​ക​ര​ത​യി​ൽ​നി​ന്നും ഒ​ഴി​പ്പി​ച്ച് ഖ​ത്ത​റി​ലേ​ക്ക് എ​ത്തി​ച്ച കു​ട്ടി​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും പ​രി​പാ​ടി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​രം 1500 ഫ​ല​സ്തീ​നി​ക​ൾ​ക്ക് ചി​കി​ത്സ ന​ൽ​കാ​നും 3000 അ​നാ​ഥ​ക​ളെ സ്പോ​ൺ​സ​ർ ചെ​യ്യാ​നും ഖ​ത്ത​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. 11 മാ​സ​ത്തി​ലേ​റെ​യാ​യി ഗ​സ്സ മു​ന​മ്പി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ന​ര​നാ​യാ​ട്ടി​ൽ ഫ​ല​സ്തീ​നി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ ശൈ​ഖ മൗ​സ അ​വ​രു​ടെ സം​സാ​ര​ത്തി​ലു​ട​നീ​ളം പ​ങ്കു​വെ​ച്ചു.

ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തോ​ടു​ള്ള നി​ശ്ശ​ബ്ദ​ത​യും ഇ​ര​ട്ട​ത്താ​പ്പും പു​ല​ർ​ത്തു​ന്ന അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്റെ പ​രി​ഷ്‌​കൃ​ത​രെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തെ അ​വ​ർ പ​രി​ഹ​സി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചും വാ​ചാ​ല​രാ​കു​ക​യും ഗ​സ്സ​യി​ലെ വം​ശ​ഹ​ത്യ​യി​ൽ ചു​ണ്ട​ന​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന ലോ​ക നേ​താ​ക്ക​ളോ​ടാ​ണ് പ്ര​തി​ഷേ​ധം- ശൈ​ഖ മൗ​സ ശ​ക്ത​മാ​യ വാ​ക്കു​ക​ളാ​ൽ തു​റ​ന്ന​ടി​ച്ചു.

‘ഒ​ക്ടോ​ബ​ർ ഏ​ഴ് മു​ത​ലു​ള്ള ഇ​സ്രാ​യേ​ലി​ന്റെ ആ​ക്ര​മ​ണം ഒ​രു വ​ർ​ഷം തി​ക​യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ഗ​സ്സ​യി​ലെ ക്ലാ​സ് മു​റി​ക​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളാ​രും മ​ട​ങ്ങി​യെ​ത്തി​യി​ട്ടി​ല്ല. ചി​ല​ർ ര​ക്ത​സാ​ക്ഷി​ക​ളാ​യി. ചി​ല​ർ രോ​ഗ​ശ​യ്യ​യി​ലാ​ണ്. അ​വ​രു​ടെ കൈ​ക​ളും കാ​ലു​ക​ളും മു​റി​ച്ചു​മാ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഗ​സ്സ​യി​ലെ മ​ക്ക​ളേ, ഞ​ങ്ങ​ൾ നി​ങ്ങ​ളെ തോ​ൽ​പി​ച്ചു. അ​ന്താ​രാ​ഷ്ട്ര നി​യ​മ​മോ ചാ​ർ​ട്ട​റോ ക​രാ​റു​ക​ളോ ഒ​ന്നും​ത​ന്നെ നി​ങ്ങ​ളു​ടെ ര​ക്ഷ​ക്കാ​യെ​ത്തി​യി​ല്ല -ശൈ​ഖ മൗ​സ വി​കാ​രാ​ധീ​ന​യാ​യി.

സി​റി​യ, യ​മ​ൻ, സു​ഡാ​ൻ, യു​ക്രെ​യ്ൻ, നൈ​ജീ​രി​യ, കോം​ഗോ,കൊ​ളം​ബി​യ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലു​ൾ​പ്പെ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​നെ​തി​രാ​യ മ​റ്റ് അ​ക്ര​മ​ങ്ങ​ളെ​യും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഫ​ല​സ്തീ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2023 ഒ​ക്ടോ​ബ​ർ 7 മു​ത​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 41,000ല​ധി​കം ആ​ളു​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ചു​രു​ങ്ങി​യ​ത് 400 അ​ധ്യാ​പ​ക​രും 10,000ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളും ഇ​തി​ലു​ൾ​പ്പെ​ടും.

ഫ​ല​സ്തീ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ഗ​സ്സ​യി​ൽ 62 സ്കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യും 124 സ്കൂ​ളു​ക​ൾ സാ​ര​മാ​യും ത​ക​ർ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യി​ട്ടു​ള്ള യു.​എ​ൻ ഏ​ജ​ൻ​സി​യു​ടെ 65 സ്കൂ​ളു​ക​ളും ഇ​തി​ലു​ൾ​പ്പെ​ടും. ആ​റ് ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​മാ​ണ് ആ​ക്ര​മ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് നി​ല​ച്ചി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ഭ്യാ​സ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മെ​തി​രാ​യ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലെ ആ​ക്ര​മ​ണ​ങ്ങ​ൾ ലോ​ക ശ്ര​ദ്ധ​യി​ലെ​ത്തി​ക്കാ​നും പ്ര​തി​രോ​ധി​ക്കാ​നും വേ​ണ്ടി​യാ​ണ് പ്ര​ത്യേ​ക ദി​നം ആ​ച​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ വി​ദ്യാ​ഭ്യാ​സ ​പ്ര​വ​ർ​ത്ത​ന​ങ്ങ​​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ 20 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

Tags:    
News Summary - Education Above All Foundation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.