മികവി​െൻറ പര്യായമായി വിദ്യാഭ്യാസ രംഗം,

രാജ്യത്തെ വിദ്യാഭ്യാസ മേഖല മികവി​െൻറ പര്യായമാണ്​. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സേ​വ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് എല്ലായിടത്തും ല​ഭിക്കുന്നത്​. സ​ര്‍ക്കാ​ര്‍ സ്കൂ​ളു​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം സ്വ​കാ​ര്യ​സ്കൂ​ളു​ക​ള്‍ തു​ട​ങ്ങു​ന്ന​തി​ന് അധികൃതർ വൻപ്രോ​ത്സാ​ഹ​നം ന​ല്‍കു​ന്നു​. രാജ്യത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ എട്ട് സ്​കൂളുകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ പൊതു മരാമത്ത് വകുപ്പ് അശ്ഗാലും ബർവ റിയൽ എസ്​റ്റേറ്റ് ഗ്രൂപ്പി‍െൻറ ദാർ അൽ ഉലൂം റിയൽ എസ്​റ്റേറ്റും തമ്മിൽ ഈയടുത്ത്​ കരാർ ഒപ്പുവെച്ചിരുന്നു. ഉന്നത അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് എട്ട് സ്​കൂളുകളുടെ നിർമാണം.

കരാർ പ്രകാരം ബർവ റിയൽ എസ്​റ്റേറ്റ് ഗ്രൂപ്പിെൻറ സഹോദര സ്​ഥാപനമായ ദാർ അൽ ഉലൂം റിയൽ എസ്​റ്റേറ്റ് ഡെവലപ്മെൻറ് കമ്പനിയാണ് സ്​കൂളുകളുടെ നിർമാണവും 25 വർഷത്തേക്കുള്ള അകറ്റുപണിയും ഓപറേഷൻ സർവീസും നിർവഹിക്കുക. അൽ വക്റ, വുകൈർ,അൽഖീസ, റൗദത് അൽ ഹമാം, ഉം സലാൽ മുഹമ്മദ്, ബു ഫസീല, റൗദത് അൽ നൈസാർ എന്നിവിടങ്ങളിലാണ് സ്​കൂളുകൾ നിർവഹിക്കുന്നത്. 2022ഓടെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി.

വി​വി​ധ വി​ദ്യാ​ഭ്യാ​സ ത​ല​ങ്ങ​ളി​ല്‍ വ​ലി​യ​തോ​തി​ലു​ള്ള വി​ക​സ​നവും രാജ്യത്ത്​ ന​ട​ക്കു​ന്നുണ്ട്​. പ്രൈ​മ​റി ത​ലം മു​ത​ല്‍ യൂ​ണി​ വേ​ഴ്സി​റ്റി ത​ലം വ​രെ പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ര്‍ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ര്‍ധ​ന​വു​ണ്ടാ​കു​ന്നു​ണ്ട്. 2016 17 കാ​ല​യ​ള​വി​ല്‍ 1.46ല​ക്ഷം പ്രൈ​മ​റി സ്കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 51.2ശ​ത​മാ​നം പേ​ര്‍ ആ​ണ്‍കു​ട്ടി​ക​ളും 48.8ശ​ത​മാ​നം പേ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​മാ​ണ്. അ​ധ്യാ​പ​ക​രു​ടെ എ​ണ്ണം 12,425. ഇ​തി​ല്‍ 81.1ശ​ത​മാ​നം പേ​രും വ​നി​ത​ക​ളാ​ണ്. പ്രി​പ്പ​റേ​റ്റ​റി, സെക്ക​ൻഡ​റി ത​ല​ങ്ങ​ളി​ല്‍ 201617 അ​ധ്യ​യ​ന​വ​ര്‍ഷ​ത്തി​ല്‍ 1,02,000 വി​ദ്യാ​ര്‍ഥി​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ 51.3ശ​ത​മാ​നം പേ​ര്‍ ആ​ണ്‍കു​ ട്ടി​ക​ളാ​ണ്.

അ​ധ്യാ​പ​ക​രു​ടെ എ​ണ്ണം 9893. ഇ​തി​ല്‍ 53.3ശ​ത​മാ​നം പേ​ര്‍ വ​നി​ത​ക​ള്‍. ഇ​തേ അ​ധ്യ​യ​ന​വ​ര്‍ഷം യൂ​ണി​വേ​ഴ്സി​റ്റി ത​ല​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത് 31,000 വി​ദ്യാ​ര്‍ഥി​ക​ള്‍. ഇ​തി​ല്‍ 68.8 ശ​ത​മാ​നം പേ​ര്‍ പെ​ണ്‍കു​ട്ടി​ക​ളും 31.2 ശ​ത​മാ​നം പേ​ര്‍ ആ​ണ്‍കു​ട്ടി​ക​ളു​മാ​ണ്. സ​ര്‍വ​ക​ലാ​ശാ​ല ബി​രു​ദ​ധാ​രി​ക​ളു​ടെ എ​ണ്ണം 5521 ആ​യി​രു​ന്നു. ഇ​തി​ല്‍ 66.4ശ​ത​മാ​നം പേ​ര്‍ പെ​ണ്‍കു​ട്ടി​ക​ളാ​യി​രു​ന്നു. ആ​ണ്‍കു​ട്ടി​ക​ള്‍ നേ​ര​ത്തെ​ത​ന്നെ തൊ​ഴി​ല്‍വി​പ​ണി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ള്‍ പെ​ണ്‍കു​ട്ടി​ക​ള്‍ യൂ​ണി​വേ​ഴ്സി​റ്റി ബി​രു​ദ​പ​ഠ​നം പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ താ​ല്‍പ​ര്യ​പ്പെ​ടു​കയാണ്​.

ഇ​തേ കാ​ല​യ​ള​വി​ല്‍ രാ​ജ്യ​ത്തെ എ​ല്ലാ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലെ​യും കോ​ളജു​ക​ളി​ലെ​യും അ​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 2335 ആ​ണ്.ഇ​തി​ല്‍ 66ശ​ത​മാ​നം പേ​ര്‍ പു​രു​ഷ​ന്‍മാ​രാ​ണ്. 2017ല്‍ ​രാ​ജ്യ​ത്ത്​ 80 ട്രെ​യ്നി​ങ് സെ​ൻറ​റു​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ ബ​ഹു​ഭൂ​രി​പ​ ക്ഷ​വും സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളാ​ണ്. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​കെ 2.78 ല​ക്ഷം ട്രെ​യ്നി​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ 33ശ​ത​മാ​നം പേ​ര്‍ വ​നി​ത​ക​ളാ​ണ്.

എച്ച്​.ബി.കെ.യു പുസ്​തകങ്ങൾക്ക്​ 25 ശതമാനം കിഴിവ്​

അന്താരാഷ്​ട്ര സാക്ഷരതാദിനവും രാജ്യത്തെ സ്​കൂളുകൾ തുറന്നുപ്രവർത്തിക്കലും ​​പ്രമാണിച്ച്​ ഹമദ്​ ബിൻ ഖലീഫ യൂനിവേഴ്​സിറ്റി പ്രസ്​ (എച്ച്​.ബി.കെ.യു ​പ്രസ്​) വിവിധ പുസ്​തകങ്ങൾക്ക്​ 25 ശതമാനം വിലക്കിഴിവ്​ ​പ്രഖ്യാപിച്ചു. സെപ്​റ്റംബർ 30 വരെയാണ്​ ഇളവ്​ ലഭ്യമാവവുക. hbkupress.com എന്ന വെബ്​സൈറ്റിലോ facebook.com/hbkupress എന്ന ഫേസ്​ ബുക്ക്​ അക്കൗണ്ടിലോ @hbkupress എന്ന ഇൻസ്​റ്റ​ഗ്രാമിലോ പുസ്​തകങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.