മികവിെൻറ പര്യായമായി വിദ്യാഭ്യാസ രംഗം,
text_fieldsരാജ്യത്തെ വിദ്യാഭ്യാസ മേഖല മികവിെൻറ പര്യായമാണ്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ സേവനങ്ങളും സൗകര്യങ്ങളുമാണ് എല്ലായിടത്തും ലഭിക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം സ്വകാര്യസ്കൂളുകള്‍ തുടങ്ങുന്നതിന് അധികൃതർ വൻപ്രോത്സാഹനം നല്കുന്നു. രാജ്യത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ എട്ട് സ്കൂളുകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ പൊതു മരാമത്ത് വകുപ്പ് അശ്ഗാലും ബർവ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിെൻറ ദാർ അൽ ഉലൂം റിയൽ എസ്റ്റേറ്റും തമ്മിൽ ഈയടുത്ത് കരാർ ഒപ്പുവെച്ചിരുന്നു. ഉന്നത അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് എട്ട് സ്കൂളുകളുടെ നിർമാണം.
കരാർ പ്രകാരം ബർവ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിെൻറ സഹോദര സ്ഥാപനമായ ദാർ അൽ ഉലൂം റിയൽ എസ്റ്റേറ്റ് ഡെവലപ്മെൻറ് കമ്പനിയാണ് സ്കൂളുകളുടെ നിർമാണവും 25 വർഷത്തേക്കുള്ള അകറ്റുപണിയും ഓപറേഷൻ സർവീസും നിർവഹിക്കുക. അൽ വക്റ, വുകൈർ,അൽഖീസ, റൗദത് അൽ ഹമാം, ഉം സലാൽ മുഹമ്മദ്, ബു ഫസീല, റൗദത് അൽ നൈസാർ എന്നിവിടങ്ങളിലാണ് സ്കൂളുകൾ നിർവഹിക്കുന്നത്. 2022ഓടെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി.
വിവിധ വിദ്യാഭ്യാസ തലങ്ങളില്‍ വലിയതോതിലുള്ള വികസനവും രാജ്യത്ത് നടക്കുന്നുണ്ട്. പ്രൈമറി തലം മുതല്‍ യൂണി വേഴ്സിറ്റി തലം വരെ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നുണ്ട്. 2016 17 കാലയളവില്‍ 1.46ലക്ഷം പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളാണുണ്ടായിരുന്നത്. ഇതില്‍ 51.2ശതമാനം പേര് ആണ്‍കുട്ടികളും 48.8ശതമാനം പേര് പെണ്‍കുട്ടികളുമാണ്. അധ്യാപകരുടെ എണ്ണം 12,425. ഇതില്‍ 81.1ശതമാനം പേരും വനിതകളാണ്. പ്രിപ്പറേറ്ററി, സെക്കൻഡറി തലങ്ങളില്‍ 201617 അധ്യയനവര്‍ഷത്തില്‍ 1,02,000 വിദ്യാര്‍ഥികളാണുള്ളത്. ഇതില്‍ 51.3ശതമാനം പേര് ആണ്‍കു ട്ടികളാണ്.
അധ്യാപകരുടെ എണ്ണം 9893. ഇതില്‍ 53.3ശതമാനം പേര് വനിതകള്‍. ഇതേ അധ്യയനവര്‍ഷം യൂണിവേഴ്സിറ്റി തലത്തിലുണ്ടായിരുന്നത് 31,000 വിദ്യാര്‍ഥികള്‍. ഇതില്‍ 68.8 ശതമാനം പേര് പെണ്‍കുട്ടികളും 31.2 ശതമാനം പേര് ആണ്‍കുട്ടികളുമാണ്. സര്‍വകലാശാല ബിരുദധാരികളുടെ എണ്ണം 5521 ആയിരുന്നു. ഇതില്‍ 66.4ശതമാനം പേര് പെണ്‍കുട്ടികളായിരുന്നു. ആണ്‍കുട്ടികള്‍ നേരത്തെതന്നെ തൊഴില്‍വിപണിയിലേക്ക് പ്രവേശിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ യൂണിവേഴ്സിറ്റി ബിരുദപഠനം പൂര്‍ത്തീകരിക്കാന്‍ താല്പര്യപ്പെടുകയാണ്.
ഇതേ കാലയളവില്‍ രാജ്യത്തെ എല്ലാ യൂണിവേഴ്സിറ്റികളിലെയും കോളജുകളിലെയും അധ്യാപക ജീവനക്കാരുടെ എണ്ണം 2335 ആണ്.ഇതില്‍ 66ശതമാനം പേര് പുരുഷന്മാരാണ്. 2017ല്‍ രാജ്യത്ത് 80 ട്രെയ്നിങ് സെൻററുകളാണുള്ളത്. ഇതില്‍ ബഹുഭൂരിപ ക്ഷവും സ്വകാര്യ കേന്ദ്രങ്ങളാണ്. ഈ കേന്ദ്രങ്ങളില്‍ ആകെ 2.78 ലക്ഷം ട്രെയ്നികളാണുള്ളത്. ഇതില്‍ 33ശതമാനം പേര് വനിതകളാണ്.
എച്ച്.ബി.കെ.യു പുസ്തകങ്ങൾക്ക് 25 ശതമാനം കിഴിവ്
അന്താരാഷ്ട്ര സാക്ഷരതാദിനവും രാജ്യത്തെ സ്കൂളുകൾ തുറന്നുപ്രവർത്തിക്കലും പ്രമാണിച്ച് ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റി പ്രസ് (എച്ച്.ബി.കെ.യു പ്രസ്) വിവിധ പുസ്തകങ്ങൾക്ക് 25 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 30 വരെയാണ് ഇളവ് ലഭ്യമാവവുക. hbkupress.com എന്ന വെബ്സൈറ്റിലോ facebook.com/hbkupress എന്ന ഫേസ് ബുക്ക് അക്കൗണ്ടിലോ @hbkupress എന്ന ഇൻസ്റ്റഗ്രാമിലോ പുസ്തകങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.