ദോഹ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പുറത്തുനിന്നുമായി നേടുന്ന വിജ്ഞാനം ഭാവി ജീവിതത്തിന് വെളിച്ചമാകണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. വക്റ ശാന്തിനികേതൻ മദ്റസയിൽ സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വീകരണ സംഗമത്തിൽ സംസാരി ക്കുകയായിരുന്നു അദ്ദേഹം.
മത വിദ്യാഭ്യാസം, ഭൗതിക വിദ്യാഭ്യാസം എന്ന വേർതിരിവിന് പകരം എല്ലാ അറിവുകളും ദൈവത്തിൽനിന്നുള്ളതാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ സംസാരിച്ച ജമാഅത്തെ ഇസ്ലാമി കേരള ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ ഭാഷകൾ വിജ്ഞാനത്തിന്റെ താക്കോൽ ആണെന്നും വിവിധ ഭാഷകൾ പഠിക്കുമ്പോഴും മാതൃഭാഷയിലുള്ള വായനക്കും ഇടംനൽകണമെന്നും അഭിപ്രായപ്പെട്ടു.
ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് നേടിയ മുഹമ്മദ് ശഹസാദ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് നേടിയ മിൻഹ അഷ്റഫ് എന്നിവർക്കുള്ള സമ്മാനങ്ങൾ അമീർ വിതരണം ചെയ്തു. പ്രിൻസിപ്പൽ എം.ടി. ആദം സ്വാഗതം പറഞ്ഞു.
ഇഹ്സാൻ അലി ഖുർആൻ പാരായണവും റിസ റംസാൻ ആൻഡ് പാർട്ടി ഗാനാലാപനവും നടത്തി. വൈസ് പ്രിൻസിപ്പൽ സാലിഹ് ശിവപുരം നന്ദി പറഞ്ഞു. ജമീൽ ഫലാഹി, നബീൽ ഓമശ്ശേരി, പി.വി. നിസാർ, ഡോ. സൽമാൻ, നാസർ ആലുവ, ജസീർ സാഗർ, ഹംസ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.