ദോഹ: വിദ്യാർഥികളിൽ മൂല്യബോധവും ലക്ഷ്യബോധവും കരുപ്പിടിപ്പിക്കുന്നതാകണം വിദ്യാഭ്യാസമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ദൈവത്തെയും പ്രപഞ്ചത്തെയും ശരിയായ രീതിയിൽ അറിയുക എന്നത് വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഭാഗമാണെന്നും അതിലൂടെ മാത്രമേ ജീവിത വിജയം സാക്ഷാത്കരിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
ദോഹ അൽ മദ്റസ അൽ ഇസ്ലാമിയ സീനിയർ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്റസ പ്രിൻസിപ്പൽ ഡോ. അബ്ദുൽ വാസിഅ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി. ടി. അബ്ദുല്ലക്കോയ തങ്ങൾ സമാപന പ്രഭാഷണം നിർവഹിച്ചു. മദ്റസ അക്കാദമിക വിഭാഗം കോഓഡിനേറ്റർ ഉസ്മാൻ പുലാപ്പറ്റ സ്വാഗതം പറഞ്ഞു. രിദ ഫാത്തിമ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.