ഈദ് അവധി ദിവസങ്ങളിൽ 31ൽ 20 പി.എച്ച്.സി.സികളും പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 20 ഹെൽത്ത് സെന്ററുകളിലും രാവിലെ ഏഴ് മുതൽ രാത്രി 11വരെ ഫാമിലി മെഡിസിൻ ഉൾപ്പെടെ സേവനങ്ങൾ ലഭ്യമാണ്.
അൽ വക്റ, എയർപോർട്ട്, അൽ മെഷാഫ്, അൽ തുമാമ, റൗദതുൽ ഖൈൽ, ഉമർ ബിൻ ഖതാബ്, അൽ സദ്ദ്, വെസ്റ്റ്ബേ, ലിബൈബ്, ഉംസാൽ, ഗറാഫ, അൽ റയ്യാൻ, മദീന ഖലീഫ, അബൂബക്കർ സിദ്ദീഖ് ഹെൽത്ത് സെന്റർ, മിസൈമീർ, മുഐതർ, അൽ ഖോർ, അൽ റുവൈസ്, അൽ ഷിഹാനിയ എന്നിവയാണ് ഈദ് അവധിക്കാലത്ത് പ്രവർത്തിക്കുന്നത്.
അൽ ജുമൈലിയ ഹെൽത്ത് സെന്റർ ആവശ്യാനുസരണം 24 മണിക്കൂറും സേവനം നൽകും. സ്പെഷലൈസ്ഡ് ക്ലിനിക്കുകൾ ബുക്കിങ് അപ്പോയിൻമെന്റുകളുടെ അടിസ്ഥാനത്തിൽ ലഭ്യമാണ്. രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ടു വരെയും, വൈകീട്ട് നാല് മുതൽ 10 വരെയുമാണ് സേവനം.
ഒഫ്താൽമോളജി, ഡെർമറ്റോളജി, ഇ.എൻ.ടി എന്നീ വിഭാഗങ്ങൾ ലിബൈബ്, റൗദത് അൽ ഖൈൽ എന്നിവിടങ്ങളിൽ ദിവസവും പ്രവർത്തിക്കും. അടിയന്തര മെഡിക്കൽ പരിചരണത്തിനായി 11 ഹെൽത്ത് സെന്ററുകളിലും സേവനം ലഭ്യമാകും. വിവിധ ആശുപത്രികളിൽ കുട്ടികൾക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കമ്യൂണിറ്റി കോൾ സെന്ററിൽ 16000 നമ്പറിൽ ബന്ധപ്പെട്ട് ടെലിഫോൺ കൺസൾട്ടേഷൻ 24 മണിക്കൂറും ഉപയോഗപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.