ദോഹ: ഈദ് രാവ് എന്ന പേരിൽ വിപുലമായ പരിപാടികളോടെ നടുമുറ്റം ഖത്തർ ബലിപെരുന്നാൾ ആഘോഷിച്ചു. സൽവ റോഡിലെ അത്ലൻ ക്ലബിൽ നടന്ന പരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾ അരങ്ങേറി. ഹെന്ന ഡിസൈനിങ് മത്സരത്തിൽ ജാൻഫിയ മുഹ്സിൻ ഒന്നാം സ്ഥാനവും ഷറീന രണ്ടാം സ്ഥാനവും ഷാസിയ, നസ്രിൻ യൂസുഫ് എന്നിവർ മൂന്നാം സ്ഥാനവും നേടി. സ്വയം സംരംഭകരായ നടുമുറ്റം പ്രവർത്തകരുടെ വിവിധ സ്റ്റാളുകളും കുട്ടികൾക്കായി കിഡ്സ് കോർണറും ഒരുക്കിയിരുന്നു.
മെഹ്ദിയ മൻസൂറിന്റെ പ്രാർഥന ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി എസ്.എം.എ ടൈപ് വൺ രോഗബാധിതയായ മലയാളി പെൺകുട്ടി മൽഖ റൂഹിക്കുവേണ്ടി സംസാരിച്ചു. ചികിത്സ സഹായവും സമാഹരിച്ചു. ആനവണ്ടി ബീറ്റ്സിന്റെ സംഗീത പരിപാടിയും നടന്നു.
ഖത്തർ സർവകലാശാലയിൽനിന്ന് സ്വർണ മെഡൽ കരസ്ഥമാക്കിയ ലുബ്ന ജൌഹർ, കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി നേടിയ ഡോ. റസീന ഹാരിസ്, എഴുത്തുകാരിയും നടുമുറ്റം കേന്ദ്ര കമ്മിറ്റി അംഗവുമായ ഹുമൈറ അബ്ദുൽ വാഹിദ് എന്നിവരെ ആദരിച്ചു.
പ്രസിഡന്റ് സന നസീം, ജനറൽ സെക്രട്ടറി ഫാത്വിമ തസ്നിം, വൈസ് പ്രസിഡന്റ് ലത കൃഷ്ണ, കൺവീനർ എസ്.കെ. ഹുദ, സെക്രട്ടേറിയറ്റ് അംഗം സജ്ന സാക്കി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഹ്സന കരിയാടൻ, സകീന അബ്ദുല്ല, അജീന അസീം, ഹനാൻ, വാഹിദ നസീർ, ഖദീജാബി നൗഷാദ്, വിവിധ ഏരിയ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.