ദോഹ: ഈദുൽ ഫിത്ർ അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് പൂർണ സുരക്ഷ ഉറപ്പാക്കുന്നതിന് ആഭ്യന്തരമന്ത്രാ ലയം സജ്ജമാണെന്നും ഇതിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്നും മന്ത്രാലയം അറിയിച്ചു. അവധി ദിനങ്ങളിലെ ഏത് അടിയന്തര ഘട്ടവും നേരിടുന്നതിനായി 24 മണിക്കൂർ സേവനം ഉറപ്പാക്കിക്കൊണ്ട് പ്രത്യേക സുരക്ഷാ സേവനങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിന് കീഴിലെ ട്രാഫിക് ആൻഡ് പേട്രാൾ ഡയറക്ടറേറ്റ്, കോസ്റ്റ് ആൻഡ് ബോർഡർ സെക്യൂരിറ്റി, അൽ ഫസാ പോലീസ്, കമ്മ്യൂണിറ്റി പോലീസ്, വിവിധ മേഖലകളിലെ സുരക്ഷാ വകുപ്പുകൾ, എയർപോർട്ട് പാസ്പോർട്ട് സുരക്ഷാ വിഭാഗം, മറ്റു സുരക്ഷാ വകുപ്പുകൾ എന്നിവയെല്ലാം സുരക്ഷ ഉറപ്പാക്കുന്നതിനായി സജ്ജമാണെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ മീഡിയ ആൻഡ് ട്രാഫിക് ബോധവൽകരണ വിഭാഗം അസി. ഡയറക്ടർ മേജർ ജാബിർ മുഹമ്മദ് റാഷിദ് ഉദൈബ മാധ്യ മപ്രവർത്തകരോട് പറഞ്ഞു. പെരുന്നാൾ പ്രാർഥനകൾ നടക്കുന്ന എല്ലായിടത്തും പോലീസിെൻറ പ്രത്യേക പരിശോധന നടത്തും.
സുരക്ഷ ഉറപ്പാക്കുമെന്നും ഗതാഗത തടസ്സമൊഴിവാക്കുമെന്നും ജാബിർ ഉദൈബ വ്യക്തമാക്കി. കൊമേഴ്സ്യൽ കോം പ്ലക്സുകളിലും ഷോപ്പിംഗ് മാളുകളിലും പാർക്കുകളിലും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പ്ര ത്യേക ശ്രദ്ധ നൽകുമെന്നും മേജർ ഉദൈബ സൂചിപ്പിച്ചു. വിവിധ മുനിസിപ്പാലിറ്റികളിലെ സുരക്ഷാ വകുപ്പുകളായ കാപിറ്റൽ പോലീസ്, അൽ റയ്യാൻ, ദി സൗത്ത്, അൽ ശമാൽ, ദുഖാൻ എന്നിവിടങ്ങളിലെ ഡയറക്ടർമാരും ഈദ് അവധി ദിവസങ്ങളിൽ സുരക്ഷയൊരുക്കാൻ ദിവസം മുഴുവൻ പ്രവർത്തിക്കും. മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ്, പാസ്പോർട്ട് സുരക്ഷാ വിഭാഗം, ട്രാഫിക് വിഭാഗം തുടങ്ങിയവയും സജ്ജമായിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.