ദോഹ: രാജ്യത്തെ സർക്കാർ ഓഫിസുകൾ, മന്ത്രാലയങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ പെരുന്നാൾ അവധി ഏപ്രിൽ ഏഴിന് ആരംഭിക്കുമെന്ന് അമിരി ദിവാൻ അറിയിച്ചു. ഏപ്രിൽ 15 വരെ ഒമ്പത് ദിവസമാണ് ഇത്തവണ പെരുന്നാൾ അവധി. അതേസമയം, വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ഉൾപ്പെടെ 11 ദിവസം പൊതുമേഖലക്ക് അവധിയാണ്. നീണ്ട ഇടവേളയും കഴിഞ്ഞ് ഏപ്രിൽ 16 ചൊവ്വാഴ്ചയാണ് സർക്കാർ ഓഫിസുകളും മന്ത്രാലയങ്ങളും വീണ്ടും സജീവമാകുക.
അതേസമയം, ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളുടെ പെരുന്നാൾ അവധി ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിക്കും. പതിനൊന്നു ദിവസത്തെ അവധി കുടുംബത്തിനൊപ്പം ആസ്വദിക്കുന്നതിനായി മലയാളികൾ ഉൾപ്പെടെ പ്രവാസികൾ നാട്ടിലേക്കുള്ള യാത്രയും ആരംഭിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലായി ഹ്രസ്വകാല അവധിക്കായി നിരവധി പേരാണ് നാട്ടിലേക്ക് വിമാനം കയറുന്നത്. കുടുംബത്തിനൊപ്പം നോമ്പിന്റെ അവസാന ദിനങ്ങളും പെരുന്നാളും കൂടാനുള്ള അവസരം കൂടിയാണിത്. ഏപ്രിൽ പത്തിനായിരിക്കും ഇത്തവണ പെരുന്നാളെന്നാണ് ഖത്തർ കലണ്ടർ ഹൗസ് നേരത്തേ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.