ദോഹ: പെരുന്നാൾ ആഘോഷമാക്കാൻ കൈമുട്ടി പാട്ടും ഗാനമേളയുമായി ഒത്തുചേർന്ന് ഖത്തറിലെ നൗഷാദുമാർ. പേരിലെ സാമ്യതകൊണ്ടു ഒന്നിച്ചുചേർന്ന് കൂട്ടായ്മയായി മാറിയ നൗഷാദ് അസോസിയേഷനു കീഴിൽ ഓൾഡ് ഐഡിയൽ സ്കൂളിൽ സംഘടിപ്പിച്ച ഈദ് മെഹ്ഫിലും സാംസ്കാരിക കൂട്ടായ്മയും ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി
കൂട്ടായ്മയെ കുറിച്ച് കൺവീനർ നൗഷാദ് പള്ളിവിള വിശദീകരിച്ചു. പൊതുസമ്മേളനം ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി നൗഷാദ് വളാഞ്ചേരി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നൗഷാദ് ചൊക്ലി, വൈസ് പ്രസിഡന്റ് നൗഷാദ് അങ്ങാടി, നൗഷാദ് പാനൂർ, എം.എൻ. നൗഷാദ്, ആലത്തൂർ നൗഷാദ്, നൗഷാദ്അലി, നൗഷാദ് വയനാട്, അണ്ടൂർക്കോണം നൗഷാദ് എന്നിവർ നേതൃത്വം നൽകി. പ്രകാശതീരം റമദാൻ ക്വിസ് മത്സര വിജയികൾക്ക് മെമന്റോയും സമ്മാനവും ഐ.സി.ബി എഫ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ വിതരണം ചെയ്തു. മുഹമ്മദ് കുഞ്ഞി, അബ്ദുൽ റഊഫ് കൊണ്ടോട്ടി, സ്കിയ പ്രസിഡന്റ് അബ്ദുൽ ജലീൽ, നസറുദ്ദീൻ എന്നിവർ പങ്കെടുത്തു. സാമൂഹിക പ്രവർത്തകനായ ഖാലിദ് കല്ലു, സോഷ്യൽ മീഡിയ താരം മഹമൂദ് എന്നിവരെ ആദരിച്ചു. തുടർന്ന് ഖത്തറിലെ കലാകാരന്മാർ ഒരുക്കിയ പരിപാടികളും അരങ്ങേറി. സംഗീത പരിപാടികൾക്കിടെ റോഷ്നി കൃഷ്ണന്റെ ലൈവ് ആർട്ടും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.