ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് തൊഴിൽ, കോൺസുലാർ സംബന്ധമായ പരാതികൾ അംബാസഡർക്കു മുമ്പാകെ ബോധിപ്പിക്കാൻ അവസരം നൽകുന്ന പ്രതിമാസ ഓപൺഫോറം ജനുവരി രണ്ടിന്.
‘മീറ്റിങ് വിത് അംബാസഡർ’ എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ അംബാസഡർ വിപുൽ പങ്കെടുക്കും.
വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മുതൽ ഇന്ത്യൻ എംബസിയിലാണ് ഫോറം. ഉച്ചക്ക് രണ്ട് മുതൽ മൂന്നുവരെ രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങൾക്ക് 5509 7295 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.