ദോഹ: യമനിലെ സാധാരണക്കാരിലേക്ക് ചികിത്സയും ആരോഗ്യ സേവനങ്ങളുമയി ഖത്തർ റെഡ് ക്രസൻറ് സൊസൈറ്റി (ക്യു.ആർ.സി.എസ്) സേവനം.
യു.എൻ പോപ്പുലേഷൻ ഫണ്ട് (യു.എൻ.എഫ്.പി.എ) മായി സഹകരിച്ച് യമനിലെ മൂന്ന് ഗവർണറേറ്റുകളിലെ സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടെ 63,422 പേർക്കാണ് ചികിത്സാ സേവനങ്ങൾ ലഭ്യമാക്കിയത്.
ഗർഭിണികൾ, നവജാത ശിശുക്കൾ തുടങ്ങിയവർക്ക് മികച്ച പരിചരണം ഉറപ്പാക്കി. മരുന്ന്, ചികിത്സ, പ്രവർത്തനച്ചെലവ്, ജീവനക്കാരുടെ വേതനം ഉൾപ്പെടെ ആറു മേഖലകളിലായി 33 ലക്ഷത്തിലേറെ റിയാലിന്റെ പദ്ധതിയാണ് നടപ്പാക്കിയത്. ജനറൽ ഖലീഫ, തായിസ് വിഹ്ദ ആശുപത്രി, അൽ ഹുദയ്ദ സർജിക്കൽ ആശുപത്രി, അമാനത് അൽ അസിമ തുടങ്ങി വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചായിരുന്നു ഖത്തർ റെഡ് ക്രസൻറ് ആരോഗ്യസേവനങ്ങൾ ഉറപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.