ദോഹ: പെരുന്നാള്‍ നമസ്കാരം രാവിലെ 5.32ന് ആരംഭിക്കുമെന്ന് ഖത്തര്‍ മതകാര്യ മന്ത്രാലയം അറിയിച്ചു. പള്ളികളിലും ഇദ്ഗാഹുകളിലുമായി 642 കേന്ദ്രങ്ങളില്‍ ഇത്തവണ ചെറിയ പെരുന്നാൾ നമസ്കാരത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. പെരുന്നാള്‍ നമസ്കാരം നടക്കുന്ന കേന്ദ്രങ്ങളുടെ പട്ടിക മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റമദാന് 30 ഉം പൂര്‍ത്തിയാക്കി ഏപ്രില്‍ 10നായിരിക്കും ഈദുല്‍ ഫിത്റെന്നാണ് ഖത്തര്‍ കലണ്ടര്‍ ഹൗസ് നേരത്തേ അറിയിച്ചത്. തിങ്കളാഴ്ച മാസപ്പിറവി കാണാന്‍ സാധ്യതയില്ല. എന്നാല്‍, മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഔഖാഫിനു കീഴിലെ കമ്മിറ്റി ഔദ്യോഗികമായി പ്രഖ്യാപിക്കും.
ദോഹ: ബിൻ സൈദ് ഇസ്ലാമിക് കൾചറൽ സെന്ററിനു കീഴിലായി സെന്റർ ഫോർ ഇന്ത്യൻ കമ്യുണിറ്റി (സി.ഐ.സി) പെരുന്നാൾ പ്രഭാഷണത്തിന്റെ മലയാള വിവർത്തനം ഒരുക്കുന്നു. ഈദ് ഗാഹിലും പള്ളികളിലുമായി ആറിടങ്ങളിലാണ് ഖുതുബയുടെ മലയാള വിവർത്തന സൗകര്യമൊരുക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
അൽ വക്റ ഈദ് ഗാഹ് (ഡോ. അബ്ദുൽ വാസിഅ്), നുഐജ അലി ബിൻ അലി മസ്ജിദ് (അബ്ദുറഹീം പി.പി), ഗാനിം അലി അബ്ദുല്ല ഖാസിം ആൽഥാനി മസ്ജിദ്, മൻസൂറ അൽ മീറ (ജമീൽ ഫലാഹി), ജാമിഅ് സുറാഖ ബിൻ മാലിക് മീദന ഖലീഫ (മുജീബുർറഹ്മാൻ പി.പി), ജാമിഅ് ഖലീഫ അബ്ദുല്ല മുഹമ്മദ് അൽ അതിയ്യ, അൽ സദ്ദ് (യൂസുഫ് പുലാപറ്റ), അൽ ഖോർ ഈദ് ഗാഹ് (ജംഷീദ് ഇബ്രാഹിം) എന്നിവർ മലയാള ഖുതുബ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.