ദോഹ: രാജ്യത്തെ 520 പള്ളികളിലും ഈദ്ഗാഹുകളിലുമായി പെരുന്നാൾ ദിനം രാവിലെ 5.12ന് ഈദ് നമസ്കാരം നടക്കുമെന്ന് ഖത്തർ ഇസ്ലാമിക മതകാര്യ മന്ത്രാലയം (ഔഖാഫ്) അറിയിച്ചു. നമസ്കാരം നടക്കുന്ന പള്ളികളുടെ പേര് വിവരങ്ങളും മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ( https://www.islam.gov.qa/PDF/Eid-Pray1443.pdf ) . രാജ്യത്തിന്‍റെ എല്ലാ മേഖലയിലെയും പള്ളികളും മൈതാനങ്ങളുമെല്ലാം പട്ടികയിൽ ഉൾപ്പെടുന്നു. ശനിയാഴ്ച വൈകുന്നേരം ശവ്വാൽ മാസപ്പിറവി ദൃശ്യമാവുന്നത് നിരീക്ഷിക്കാൻ മന്ത്രാലയം നേരത്തെ ആഹ്വാനം ചെയ്തിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ അധികൃതർ ശവ്വാൽ ഒന്ന് എന്നാണെന്ന് പ്രഖ്യാപിക്കും.
ഇസ്ഗാവ, ഉമ്മു അൽ സനീം, അൽ സലാത അൽ ജദീദ്, ഉം സലാൽ അലി, ഉം സലാൽ മുഹമ്മദ്, ഉം ഗുവൈലിന, ഉം ഖർന്, ഉം ലഖ്ബ, ബിൻ ഉംറാൻ, ബിൻ മഹ്മൂദ്, ബു സിദ്ര, തുമാമ, ജുമൈലിയ, ഖറൈതിയാത്, ജർയാൻ, ഹുവൈല, ഖറാറ, ഖാലിദിയ, ഖർസാ, അൽ ഖീസ, ദഫ്ന, ദോഹ അൽ ജദീദ്, താകിറ, സുദാൻ, സൈലിയ, ഷെഹാനിയ, അൽ ഇബ്, പേൾ ഖത്തർ, അൽ മുറ, മെസില, മിർഖാബ് അൽ ജദീദ്, മെഷാഫ്, മമുറ, ഇൻഡസ്ട്രിയൽ ഏരിയ, നജദ, അൽ ഹിലാൽ, വജ്ബ, അൽ ഖോർ, ദുഹൈൽ, റയ്യാൻ അൽ ജദീദ്, റയ്യാൻ അൽ ഖദീം, അൽ സദ്ദ്, സിമൈസ്മ, അൽ സൈലിയ, ഷമാൽ, അസിസിയ, ബാനി ഹാജിർ, ബു സംറ, ദുഖാൻ, റാ ലഫാൻ, റൗദത്തുൽ ഖൈൽ, റൗദത്ത് അൽ ഫാർസ്, റൗദത് അബ ഹീരൻ, ഉനൈസ, ഫെരീജ് അൽ നസർ, ഫെരീജ് ബിൻ ദിർഹം, ഫെരീജ് അൽ മനസീർ, ഫെരീജ് അബ്ദുൽ അസീസ്, ലിബൈബ്, ലഖ്തൈഫിയ, മിറൈഖ്, മിസഈദ്, മിസൈമീർ, മിഷൈരിബ്, നുഐജ, വാദി അൽ സൈൽ, ഐൻ ഖാലിദ്, അൽ ഗാനിം അൽ ജദീദ്, അൽ ഗറാഫ, ഫെരീജ് ബിൻ ഉംറാൻ, അൽ ലുഖ്ത, മദിനത് അൽ ഷമാൽ, മദിനത് ഖലിഫ സൗത്, മദിനത് ഖലിഫ നോർത്ത്, അൽ മതാർ ഖദീം, ഹമദ് രാജ്യാന്തര വിമാനത്താവളം, മെഐതർസൗത്, മുഐതർ നോർത്ത്, അൽ നജ്മ, അൽ വക്റ, അൽ വുകൈർ എന്നീ സ്ഥലങ്ങളിലായി 520 പള്ളികളിലാണ് പെരുന്നാൾ നമസ്കാരങ്ങൾ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.