ദോഹ: റമദാൻ 29 ആയ തിങ്കളാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ ഖത്തർ ഇസ്ലാമിക മതകാര്യമന്ത്രാലയമായ ഔഖാഫിന്റെ ചാന്ദ്രമാസപ്പിറവി നിരീക്ഷണ കമ്മിറ്റിയുടെ നിർദേശം. നഗ്നനേത്രങ്ങൾ കൊണ്ടോ ടെലസ്കോപ്പോ ഉപയോഗിച്ച് മാസപ്പിറവി നിരീക്ഷിക്കാവുന്നതാണ്. പിറവി കാണുന്നവർ ദഫ്നയിലെ ഔഖാഫ് കാര്യാലയത്തിൽ അറിയിക്കണം. വൈകുന്നേരം യോഗം ചേർന്നശേഷം ഔഖാഫ് മന്ത്രാലയം പെരുന്നാൾ തീയതി പ്രഖ്യാപിക്കും. അതേസമയം, ഗോളശാസ്ത്ര നിരീക്ഷണപ്രകാരം തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാവാൻ സാധ്യതയില്ലെന്നാണ് ഖത്തർ കലണ്ടർ ഹൗസ് നേരത്തേ അറിയിച്ചത്. ഏപ്രിൽ പത്തിനായിരിക്കും പെരുന്നാളെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.