ഇൻകാസ് കോഴിക്കോട് ജില്ലകമ്മിറ്റി സംഘടിപ്പിച്ച ‘ഖൽബിലെ കോയിക്കോട്’ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്‌മാൻ കെ.കെ ഉദ്ഘാടനം ചെയ്യുന്നു

ഹൃദ്യമായി 'ഖൽബിലെ കോയിക്കോട്' കലാവിരുന്ന്

ദോഹ: ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ഈദ്‌ - വിഷു - ഈസ്റ്റർ ആഘോഷ ഭാഗമായി 'ഖൽബിലെ കോയിക്കോട്' എന്ന പേരിൽ സംഘടിപ്പിച്ച കുടുംബ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കോഴിക്കോടിന്റെ തനതു ശൈലിയിൽ രുചികരമായ കോഴിക്കോടൻ ഹൽവ, മറ്റു ഭക്ഷണ വിഭവങ്ങൾ നൽകിയായിരുന്നു അതിഥികളെ പരിപാടിയിലേക്ക് ആനയിച്ചത്. ഖത്തറിലെ പ്രധാന ഗായികരായ റിയാസ് കരിയാട്, മണികണ്ഠൻ, മൈഥിലി ഷേണോയ്, നിവേദ്യ മേനോൻ എന്നിവരുടെ നേതൃത്വത്തിലാരംഭിച്ച സ്റ്റേജ് പരിപാടികൾ, ഒപ്പന, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, മെഹന്ദി മത്സരം, കുട്ടികളുടെ വിവിധ കലാപരിപാടികൾ, കുടുംബങ്ങൾക്കായുള്ള ഫൺ ഗെയിമുകൾ എന്നിവ കാണികളുടെ മനം കവർന്നു.

പരിപാടിയോട് അനുബന്ധിച്ച ഔദ്യോഗിക ചടങ്ങ് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്‌മാൻ കെ.കെ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ചെയർമാനും, ജില്ല കമ്മിറ്റി പ്രസിഡന്റുമായ അഷറഫ് വടകര അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡന്റ് അൻവർ സാദത്ത്, ഇൻകാസ് നേതാവും ഐ.സി.സി ഉപദേശക സമിതി അംഗവുമായ സിദ്ധീഖ് പുറായിൽ, റേഡിയോ 98.6 എഫ്.എം മാർക്കറ്റിങ് മാനേജർ നൗഫൽ അബ്ദുറഹിമാൻ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ, സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുസ്തഫ ഈണം, പ്രോഗ്രാം കൺവീനർ ആഷിഖ് അഹമ്മദ്, ജില്ല കമ്മിറ്റി ആക്റ്റിങ് ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ, സെക്രട്ടറിമാരായ സിദ്ധീഖ് സി.ടി, ഷഫീഖ് കുയിമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രോഗ്രാം ജനറൽ കൺവീനറും സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയായ വിപിൻ മേപ്പയൂർ സ്വാഗതം പറഞ്ഞു. ജില്ല ട്രഷറർ ഹരീഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു. കോവിഡ് കാലത്ത് നിസ്തുല പ്രവർത്തനം നടത്തിയ സെൻട്രൽ, ജില്ല, മണ്ഡലം കമ്മിറ്റികളിലെ നേതാക്കളെ ആദരിച്ചു. ജില്ല കമ്മിറ്റി നടത്തിയ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സെൻട്രൽ കമ്മിറ്റി നൽകിയ സഹായ സഹകരണങ്ങൾക്ക് ചടങ്ങിൽ പ്രത്യേകം നന്ദിയർപ്പിച്ചു.

ഈദ് സ്പെഷൽ ഗാനം പുറത്തിറക്കി

ദോഹ: ഈദിനെ വരവേൽക്കാൻ റേഡിയോ മലയാളവും ദേവരാഗം മ്യൂസിക് വിഡിയോയും ചേർന്ന് ഈദ് സ്‌പെഷൽ ഗാനം പുറത്തിറക്കി. നിരവധി ആൽബം ഗാനങ്ങളിലൂടെ ശ്രദ്ധേയരായ ഷിജു ആർ. കാനായി, ദേവാനന്ദ് കൂടത്തിങ്കൽ കൂട്ടുകെട്ടിൽ പിറന്ന ഗാനം ആലപിച്ചിരിക്കുന്നത് പിന്നണിഗായകനായ അജ്മൽ മുഹമ്മദ് ആണ്. അനൂപ്‌ വൈറ്റ്ലാന്‍റ് ആണ് ഓർക്കസ്ട്രഷൻ. ജിജേഷ് കൊടക്കൽ കാമറയും അജ്മൽ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. റേഡിയോ മലയാളം ഓഫിസിൽ നടന്ന ചടങ്ങിൽ സംഗീത ആൽബം ഖത്തറിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ അബ്ദുൽ റൗഫ് കൊണ്ടോട്ടി, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഗാനം ഗുൽമോഹർ പ്രൊഡക്ഷൻസി‍െൻറ യൂട്യൂബ് ചാനലിലും റേഡിയോ മലയാളം എഫ്.ബി പേജിലും ലഭ്യമാണ്.

യുവകലാസാഹിതി ഫാമിലി പിക്നിക്

ദോഹ: ഈദ് ആഘോഷ ഭാഗമായി യുവകലാസാഹിതി ഖത്തറിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി വിനോദയാത്രയും സംഗമവും സംഘടിപ്പിച്ചു. അൽ ബിദ്‌ദാ പാർക്കിൽ നടന്ന പരിപാടി യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള ഉദ്ഘാടനം ചെയ്തു. രജി പുത്തൂരാൻ സ്വാഗതം പറഞ്ഞു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സര പരിപാടികളും സംഘടിപ്പിച്ചു. കെ. രഘുനാഥ്, മോഹൻ ജോൺ, സിറാജുദീൻ എം, ജോബിൻ പണിക്കർ, സരിൻ കക്കത്ത്, ബിജോയ് വേണുഗോപാൽ, ജീമോൻ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് അജിത് പിള്ള, കണ്‍വീനര്‍ രജി പുത്തൂരാൻ, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവര്‍ ചേർന്ന് സമ്മാനങ്ങള്‍ നല്‍കി.

Tags:    
News Summary - Eid-Vishu-Easter Celebrations Family Reunion, Picnic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.