ദോഹ: പ്രിയപ്പെട്ടവർക്ക് പെരുന്നാൾ സമ്മാനം നൽകാൻ റിയാലുകൾ ലഭ്യമാക്കുന്ന ഈദിയ്യ എ.ടി.എമ്മുകൾ ബുധനാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചു. ഇത്തവണ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തിടങ്ങളിലാണ് ഖത്തർ സെൻട്രൽ ബാങ്കിന്റെ നേതൃത്വത്തിൽ ഈദിയ്യ എ.ടി.എമ്മുകൾ സ്ഥാപിച്ചത്. പൊതുജനങ്ങൾക്ക് അഞ്ച്, 10, 50, 100 റിയാലുകളുടെ നോട്ടുകൾ എ.ടി.എമ്മിൽ നിന്നും പിൻവലിക്കാം. ഓരോ സെന്ററിലും നാല് എ.ടി.എമ്മുകൾ ലഭ്യമാകും. ഇവയിൽ നിന്ന് നിശ്ചിത കറൻസികൾ എടുക്കാവുന്നതാണ്.
പ്ലെയ്സ് വെൻഡോം, മാൾ ഓഫ് ഖത്തർ, അൽ വക്റ ഓൾഡ് സൂഖ്, ദോഹ ഫെസ്റ്റിവൽ സിറ്റി, അൽ ഹസം മാൾ, അൽ മിർഖാബ് മാൾ, വെസ്റ്റ് വാക്, അൽ ഖോർ മാൾ, അൽ മീര മുഐതർ, അൽ മീര അൽ തുമാമ എന്നിവടങ്ങളിലാണ് ഈദിയ്യ എ.ടി.എമ്മുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.