ദോഹ: ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സമയത്തിൽ കൃത്യത വരുത്തി തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം. എട്ടു മണിക്കൂറാണ് ഒരു ദിവസത്തെ തൊഴിൽ സമയം. രണ്ടു മണിക്കൂർവരെ അധിക പ്രതിഫലത്തിന് ജോലി ചെയ്യാം. ഗാർഹിക തൊഴിൽ നിയമം ആർട്ടിക്കിൾ 12 പ്രകാരമുള്ള നിയമനിർദേശം വിശദീകരിച്ചുകൊണ്ട് അധികൃതർ ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ആഴ്ചയിൽ ഒരു ദിവസം ഇവർക്ക് അവധി നൽകാനും ഈ ദിവസം വേണമെങ്കിൽ ജോലിചെയ്യുന്ന വീട്ടിൽനിന്ന് പുറത്തുപോകാൻ അനുവദിക്കണമെന്നും നിർദേശിച്ചു. ആവശ്യത്തിന് വിശ്രമവും സന്തോഷവും ലഭിക്കുന്നതോടെ ജോലിക്കാർക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ ജോലിചെയ്യാൻ കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.