ദോഹ: ഇൻഡസ്ട്രിയൽ ഏരിയ, ഏഷ്യൻ ടൗൺ മേഖലകളിലെ പ്രവാസികൾക്കായി ഇന്ത്യൻ എംബസി, ഐ.സി.ബി.എഫുമായി സഹകരിച്ച് പ്രത്യേക കോൺസുലാർ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ ആറിന് രാവിലെ ഒമ്പത് മുതൽ 11 വരെ ഏഷ്യൻ ടൗണിലെ ഇമാര ഹെൽത്ത് കെയറിലാണ് ക്യാമ്പ്.
പ്രവൃത്തി ദിനങ്ങളിൽ ദോഹയിലെത്തി പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പി.സി.സി സേവനങ്ങൾ ലഭ്യമാക്കുവാൻ കഴിയാത്തവർക്ക് സ്പെഷൽ കോൺസുലർ ക്യാമ്പ് ഉപയോഗപ്പെടുത്താം.
ക്യാമ്പിൽ പങ്കെടുക്കുന്നവർ ആവശ്യമായ രേഖകളുടെ ഒറിജിനലും പകർപ്പുകളും കൊണ്ടുവരേണ്ടതാണ്. ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് രാവിലെ എട്ട് മണിമുതൽ സൗകര്യം ഉണ്ടായിരിക്കും. പുതുക്കിയ പാസ്പോർട്ടുകൾ സെപ്റ്റംബർ 13 രാവിലെ ഒമ്പത് മുതൽ 10 വരെ ഇവിടെ വെച്ചുതന്നെ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.