ദോഹ: എല്ലാ മാസങ്ങളിലുമായി പ്രവാസി ഇന്ത്യക്കാരുടെ തൊഴിൽ, കോൺസുലാർ പ്രശ്നങ്ങൾ ബോധിപ്പിക്കാനും പരിഹാരം കാണാനുമായി ഖത്തറിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപൺ ഫോറം ഇത്തവണ ആഗസ്റ്റ് 26ന് നടക്കും.
പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ബോധിപ്പിക്കാനുള്ള അവസരമാണിത്. വൈകീട്ട് മൂന്നു മണി മുതല്‍ അഞ്ചു മണി വരെ തൊഴിലാളികൾക്കും മറ്റും അംബാസഡർ ഡോ. ദീപക് മിത്തലിനും ഉദ്യോഗസ്ഥർക്കും മുമ്പാകെ പരാതികൾ പറയാം. മൂന്നു മുതൽ നാലു മണിവരെ എംബസിയിൽ നേരിട്ടെത്തി ഓപൺ ഫോറത്തിൽ പങ്കെടുക്കാം. നാലുമുതൽ അഞ്ചുവരെ ടെലിഫോൺ വഴിയോ (00974-30952526) സൂം ഓൺലൈൻ പ്ലാറ്റ് ഫോം വഴിയോ (മീറ്റിങ് ഐ.ഡി 830 1392 4063, പാസ്വേഡ് 121800) പങ്കെടുക്കാമെന്ന് എംബസി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.