ദോഹ: ഫിലിപ്പീൻസിലേക്കുള്ള ഫിലിപ്പീൻ സ്വദേശികളും വിദേശ സന്ദർശകരും തങ്ങളുടെ യാത്ര നീട്ടിവെക്കണമെന്ന് ഫിലിപ്പീൻസ് വിദേശകാര്യ വിഭാഗം അറിയിച്ചു.ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയ ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കും വിദേശയാത്രക്കാർക്കും ജനുവരി 15വരെ വിലക്കേർപ്പെടുത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിദേശകാര്യ വകുപ്പിെൻറ നോട്ടീസ് പുറത്തിറങ്ങിയിരിക്കുന്നത്.
ബ്രിട്ടനു പിന്നാലെ ആസ്ട്രേലിയ, കാനഡ, ഡെന്മാർക്ക്, ഫ്രാൻസ്, ജർമനി, ഹോങ്കോങ്, ഐസ്ലൻഡ്, അയർലൻഡ്, ഇസ്രായേൽ, ഇറ്റലി, ജപ്പാൻ, ലബനാൻ, നെതർലൻഡ്സ്, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, സ്വീഡൻ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, സ്പെയിൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്കും വിദേശയാത്രക്കാർക്കുമുള്ള വിലക്കാണ് ജനുവരി 15വരെ ദീർഘിപ്പിച്ചിരിക്കുന്നത്.
ഈ രാജ്യങ്ങളിൽനിന്ന് ഫിലിപ്പീൻസ് സ്വദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാം. എന്നാൽ, 15 ദിവസത്തെ ക്വാറൻറീൻ നിർബന്ധമായിരിക്കും. ഫിലിപ്പീൻസിലേക്ക് യാത്ര ഉദ്ദേശിക്കുന്നവർ തൊട്ടടുത്ത ഫിലിപ്പീൻസ് എംബസിയുമായോ കോൺലുസേറ്റുമായോ ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ തേടണമെന്നും വിദേശകാര്യ വകുപ്പ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.