ദോഹ: ഇന്ത്യ ദേശീയ അധ്യാപകദിനം ആചരിച്ച ഞായറാഴ്ച, ഖത്തറിലെ ഏറ്റവും മികച്ച അധ്യാപകനുള്ള ഇന്ത്യൻ എംബസിയുടെ പുരസ്കാരത്തിന് അർഹനായി ഒരു മലയാളി അധ്യാപകൻ.
മലപ്പുറം വാഴക്കാട് സ്വദേശിയും ഖത്തറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ കായികാധ്യാപകനുമായ കെ.ടി. അക്ബർ മാസ്റ്ററാണ് ഖത്തറിലെ 20ലേറെ വരുന്ന ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള ഏറ്റവും മികച്ച അധ്യാപകനായി മാറിയത്.
കഴിഞ്ഞദിവസം എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ ഡോ. ദീപക് മിത്തലിൽനിന്നും അക്ബർ പുരസ്കാരം ഏറ്റുവാങ്ങി. മിഡില്‍ സെക്കൻഡറി വിഭാഗത്തിലാണ് മലപ്പുറം വാഴക്കാട് വാലില്ലാപ്പുഴ സ്വദേശിയായ ഇദ്ദേഹം പുരസ്കാരം നേടിയത്. രണ്ട് പതിറ്റാണ്ടോളമായി ഖത്തറില്‍ ജോലി ചെയ്യുന്ന അക്ബര്‍ മികച്ച കായികതാരം കൂടിയാണ്.
കൂടാതെ പ്രവാസി സാമൂഹ്യരംഗത്തും കായിക മേഖലകളിലും സജീവ സാനിധ്യവുമാണ്. ഇക്കാര്യം കൂടി പരിഗണിച്ചാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന് ദിനകര്‍, എം.ഇ.എസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദാ ഖാദര്‍ തുടങ്ങിയവരും അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.