കുവൈത്ത്​ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹി​െൻറ മയ്യിത്ത്​ നമസ്​കാരത്തിൽ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി പ​ങ്കെടുത്തപ്പോൾ

കുവൈത്ത്​ അമീറി​െൻറ സംസ്​കാരചടങ്ങിൽ അമീർ

ദോഹ: അന്തരിച്ച കുവൈത്ത്​ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹി​െൻറ ബബറടക്കചടങ്ങിലും നമസ്​കാരത്തിലും ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി പ​ങ്കെടുത്തു. ബുധനാഴ്​ച കുവൈത്തിലെ ബിലാൽ ബിൻ റബാഹ്​ പള്ളിയിലാണ്​ മയ്യിത്ത്​ നമസ്​കാരം നടന്നത്​. അമീറി​െൻറ സ്വകാര്യപ്രതിനിധി ശൈഖ്​ ജാസിം ബിൻ ഹമദ്​ ആൽഥാനിയും പ്രാർഥനയിൽ പ​ങ്കെടുത്തു.

അമീറി​െൻറ കൂടെ ശൈഖുമാരും മന്ത്രിമാരടങ്ങുന്ന ഔദ്യോഗിക സംഘവും കുവൈത്തിലെത്തിയിരുന്നു. പുതിയ കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അൽ സബാഹിന്​ അമീർ ശൈഖ്​ തമീം അനുശോചനമറിയിച്ചു. ദൈവത്തി​െൻറ കാരുണ്യം ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിന്​ ലഭിക്ക​​ട്ടെയെന്നും അദ്ദേഹത്തിന്​ ദൈവം സ്വർഗം നൽക​ട്ടെയെന്നും അമീർ ശൈഖ്​ തമീം കുവൈത്ത്​ രാജകുടുംബത്തെ അറിയിച്ചു. അന്തരിച്ച കുവൈത്ത്​ അമീറിനായുള്ള മയ്യിത്ത്​ നമസ്​കാരം ഖത്തറിലെ പള്ളികളിൽ ബുധനാഴ്​ച നടന്നു. ഇശാഅ്​ നമസ്​കാരത്തിനുശേഷമായിരുന്നു ഇത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.