ദു​ബൈ​യി​ൽ ‘കോ​പ് 28’ കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​​യി​ൽ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും

കോപ് ഉച്ചകോടിയിൽ പ​ങ്കെടുത്ത് ഖത്തർ അമീർ

ദോ​ഹ: ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന യു.​എ​ൻ കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യി​ൽ (കോ​പ് 28) പ​​ങ്കെ​ടു​ത്ത് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ദു​ബൈ​യി​ലേ​ക്ക് പ​റ​ന്ന അ​മീ​ർ വി​വി​ധ രാ​ഷ്ട്ര​നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി. യു.​എ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ രാ​ഷ്ട്ര​നേ​താ​ക്ക​ളും പ്ര​തി​നി​ധി​ക​ളാ​യി പ​​ങ്കെ​ടു​ത്ത ഉ​ച്ച​കോ​ടി ലോ​കം നേ​രി​ടു​ന്ന കാ​ലാ​വ​സ്ഥ വെ​ല്ലു​വി​ളി​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ളു​ടെ ഇ​ട​മാ​യി മാ​റി. അ​ൽ മ​ക്തൂം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​മീ​റി​നെ യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്റും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ​ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​ൻ സ്വീ​ക​രി​ച്ചു.

ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത അ​മീ​ർ വി​വി​ധ രാ​ഷ്ട്ര​നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ചാ​ൾ​സ് ര​ണ്ടാ​മ​ൻ രാ​ജാ​വ്, ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​ക്, കൊ​ളം​ബി​യ​ൻ പ്ര​സി​ഡ​ന്റ് ഗു​സ്താ​വോ ഫ്രാ​ൻ​സി​സ്കോ പെ​ട്രോ, ല​ബ​നാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​ജീ​ബ് മി​കാ​തി, ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഫ്യു​മി കി​ഷി​ദ എ​ന്നി​വ​രു​മാ​യാ​ണ് അ​മീ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.


കോ​പ് ഉ​ച്ച​കോ​ടി​ക്കി​ടെ അ​മീ​ർ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സി​നും യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​നു​മൊ​പ്പം 

 ഇ​തി​നു പു​റ​മെ, ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ജോ​ർ​ഡ​ൻ രാ​ജാ​വ് അ​ബ്ദു​ല്ല ര​ണ്ടാ​മ​ൻ ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ഷ്ട്ര​നേ​താ​ക്ക​ൾ​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ അ​മീ​രി ദി​വാ​ൻ ‘എ​ക്സ്’ പേ​ജി​ൽ പ​ങ്കു​വെ​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത സം​ഘ​വും അ​മീ​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Emir of Qatar participates in COP summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.