ദോഹ: മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷൻ ഖത്തറും നിയാർക് ഖത്തർ ചാപ്റ്ററും സംയുക്തമായി റിയാദ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഡോ. മഞ്ജുനാഥ് ‘ജീവിതശൈലീരോഗങ്ങളും അതിന്റെ നിയന്ത്രണവും’വിഷയത്തിൽ അംഗങ്ങൾക്കായി ക്ലാസെടുത്തു. ഇന്ത്യൻ എംബസിയുടെ കീഴിലുള്ള അപക്സ് ബോഡി ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട എ.പി. മണികണ്ഠൻ, ഷാനവാസ് ബാവ, ഇ.പി. അബ്ദുൽ റഹ്മാൻ, സാബിത്ത് സഹീർ, കെ.കെ. ഉസ്മാൻ, ഫുവാദ് ഉസ്മാൻ, ഗഫൂർ കാലിക്കറ്റ് എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
‘എംപാഖ്’രക്ഷാധികാരിയും നിയാർക് ഗ്ലോബൽ ചെയർമാനുമായ അഷ്റഫ് വെൽക്കയർ, റിയാദ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
എംപാഖ് പ്രസിഡന്റ് സിഹാസ് ബാബു, ജനറൽ സെക്രട്ടറി ഷാജി പീവീസ്, നിയാർക് ഖത്തർ ചെയർമാൻ താഹ ഹംസ, ജനറൽ സെക്രട്ടറി ഷാനഹാസ് എടോടി, മുസ്തഫ ഈണം, ഷാജഹാൻ, ബഷീർ വി.പി, നജീബ് ഇ.കെ, സിറാജ് പാലൂർ, അഹമ്മദ് മൂടാടി, റാസിക് കെ.വി, ഷിഹാസ് യു.കെ, താരീഖ് ഇ.കെ, ഇസ്മയിൽ എൻ.കെ, വനിത വിങ് പ്രവർത്തകരായ സീനത്ത് അഷ്റഫ്, ഷംസീന ഷാനഹാസ്, മുനീറ സിഹാസ്, നാസില നജീബ്, ഷഹീറ ഇസ്മയിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.