ദോഹ: സ്വദേശി, വിദേശി സസ്യങ്ങളുടെ എല്ലാവിവരങ്ങളുമടങ്ങിയ എന്‍സൈക്ലോപീഡിയ പ്രസിദ്ധീകരിച്ചു. ദോഹ എക്സിബിഷന് ആൻറ് കണ്വെന്ഷന് സെൻററില്‍ നടന്ന എട്ടാമത് അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശനത്തിലാണ് കിഴക്കന്‍ അറേബ്യയില്‍ ആദ്യമായി ഇത്തരമൊരു എന്‍സൈക്ലോപീഡിയ പുറത്തിറക്കിയത്.ഏഴു വര്‍ഷത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് എന്‍സൈക്ലോപീഡിയ തയ്യാറാക്കിയത്. നൂറുകണക്കിന് പ്രസിദ്ധീകരണങ്ങളും ഫീല്‍ഡ് ഗവേഷണവും നടത്തിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
ഏകദേശം 2500 പേജുകള്‍ ഉള്‍ക്കൊളളുന്ന ആറ് വാല്യങ്ങളിലായാണ് എന്‍സൈക്ലോപീഡിയ. ഖത്തറിലെ മരുഭൂമിയില്‍ സസ്യങ്ങള്‍ നട്ടുവളര്‍ത്തുന്നതിനുള്ള സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശവും ഇതില്‍ ലഭിക്കും.
സാമ്പത്തികകാര്യങ്ങൾക്കായി വളർത്തുന്ന സസ്യങ്ങൾ, ഔഷധആവശ്യങ്ങൾക്കായുള്ള, ലാന്‍ഡ്സ്കേപിംഗ് ആവശ്യത്തിനുള്ളവ, പാരിസ്ഥിതിക കാര്യങ്ങള്‍ക്കായി തയാറക്കുന്നവ തുടങ്ങിയ മേഖലയിലെ സസ്യങ്ങൾ, ചെടികൾ തുടങ്ങിയവയുടെ വിവരങ്ങൾ ഒരിടത്തു നിന്ന് തന്നെ ലഭ്യമാകുന്നുവെന്നതാണ് ഇതിൻെറ പ്രത്യേകത.വാസ്തുവിദ്യ, ആരോഗ്യം, എന്‍ജിനിയറിംഗ് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്‍സൈക്ലോപീഡിയ റഫറന്‍സ് ഗ്രന്ഥമായി ഉപയോഗപ്പെടും.
പ്രാദേശികമായും അന്തർദേശീയമായുമുള്ള വിവിധ സസധ്യങ്ങളുമായി ബന്ധപ്പെട്ട പുർണവിവരങ്ങൾ ഉള്ളതിനാൽ കൃഷിശാസ് ത്രജ്ഞർക്കും ഗവേഷകർക്കും കർഷകർക്കും ഏെറ ഉപകാരപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.