ദോഹ: ഇ.ടി. കരീം നിർഭയനായ പോരാളിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല അഭിപ്രായപ്പെട്ടു. കെ.എം.സി.സി ഖത്തർ കാസർകോട് ജില്ല മുൻ പ്രസിഡന്റും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ഇ.ടി. കരീമിന്റെ വിയോഗത്തിൽ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദർശ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന വ്യക്തിത്വമാണ് കരീം എന്ന് എസ്.എ.എം. ബഷീർ പറഞ്ഞു. മുഹമ്മദ് ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി. ജില്ല ആക്ടിങ് പ്രസിഡന്റ് അലി ചേരൂർ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ എം.പി. ഷാഫി ഹാജി, സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി, മുതിർന്ന നേതാക്കളായ മുട്ടം മഹമൂദ്, കെ.എസ്. മുഹമ്മദ് കുഞ്ഞി, സാദിഖ് പാക്യാര, കോയ കൊണ്ടോട്ടി, ജില്ല നേതാക്കളായ സമീർ ഉടുമ്പുന്തല, സിദീഖ് മണിയൻപാറ, നാസർ കൈതക്കാട്, മൊയ്ദു ബേക്കൽ, കെ.സി. സാദിഖ്, കാസർകോട് മണ്ഡലം ജനറൽ സെക്രട്ടറി ഷഫീഖ് ചെങ്കള എന്നിവർ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.