ദോഹ: മിഡിൽ ഈസ്റ്റിൽ നിന്നുള്ള യാത്രക്കാർക്ക് അബൂദാബിയിൽ ഒരു രാത്രിയിലെ സൗജന്യ ഹോട്ടൽ താമസത്തിന് സൗകര്യം ഒരുങ്ങുന്നു.
യു എ ഇയുടെ തലസ്ഥാന നഗരത്തെ ആസ്വാദിക്കാനുള്ള സുവർണ്ണാവസരം അതിഥികൾക്ക് നൽകുകയാണ് ഇൗ ഓഫറിലൂടെയെന്ന് ഇത്തിഹാദ് എയർവേയ്സ് എക്സിക്യുട്ടീവ് വൈസ് പ്രസിഡൻ്റ് മുഹമ്മദ് അൽ ബുലൂകി അറിയിച്ചു. അബുദാബി യാസ് ഐലൻഡിലെ റാസിഡൻ ബ്ലൂ ഹോട്ടലിലാണ് യാത്രികർക്ക് ഒരു രാത്രി താമസം ലഭിക്കുക. സെപ്തംബർ 15 വരെ ഇൗ ആനുകൂല്ല്യം ലഭിക്കും.
മിഡിൽ ഈസ്റ്റിനു പുറമേ ആഫ്രിക്ക, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഇകോണമി ക്ലാസ് യാത്രക്കാർക്കും ഇൗ സൗജന്യം ലഭിക്കുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്. അബുദാബി നഗരത്തിെൻറ പാരമ്പര്യവും സംസ്ക്കാരവും നിറഞ്ഞ സവിശേഷതകൾ ആസ്വാദിക്കാൻ ഇതിലൂടെ സാധിക്കും. മരുഭൂമി, ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്, യാസ് ഐലൻഡ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാനും അവസരമുണ്ടാകും 2.011 മുതൽ ഇത്തിഹാദ് യാത്രക്കാർക്ക് സ്റ്റോപ്പ് ഓവർ സൗകര്യം നൽകി വരുന്നുണ്ട്. കഴിഞ്ഞ വർഷം 44 ലക്ഷത്തിലധികം സഞ്ചാരികൾ അബുദാബി വിമാനത്താവളം വഴി സ്റ്റോപ്പ് ഓവർ ഉപയോഗിച്ച് സന്ദർശനം നടത്തിയതായും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.