ദോഹ: ഖത്തറിൽനിന്ന് മറ്റു രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യാനുദ്ദേശിക്കുന്ന എല്ലാവരും യാത്രാ പോളിസിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ അറിഞ്ഞിരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.ജൂലൈ 12ന് പുതിയ യാത്രാനയം നിലവിൽവന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിെൻറ നിർദേശം. പൂർണമായും വാക്സിനെടുത്തവർക്ക് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ നിരവധി പേരാണ് വേനലവധിക്കാലത്ത് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നത്. ജൂലൈ എട്ടിനാണ് പുതിയ യാത്രാനയം ഖത്തർ പ്രഖ്യാപിച്ചത്.
യാത്ര ചെയ്യാനുദ്ദേശിക്കുന്നവർ യാത്രാനയങ്ങളിലെ പുതിയ ഭേദഗതികളും പുതിയ വിവരങ്ങളും അറിഞ്ഞിരിക്കണമെന്ന് മലയാളം, തമിഴ് ഉൾപ്പെടെ വിവിധ ഭാഷകളിലായി മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടിട്ടുണ്ട്.
യാത്രാനയവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ https://covid19.moph.gov.qa/EN/travelandreturnpolicy/Pages/default.aspx എന്ന ലിങ്കിൽ ലഭ്യമാണെന്നും യാത്ര ഉദ്ദേശിക്കുന്നവർ ലിങ്ക് സന്ദർശിച്ച് വിവരങ്ങൾ അറിഞ്ഞിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ പ്രഖ്യാപിച്ച യാത്രാനയത്തിൽ മാറ്റങ്ങൾ വന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിെൻറ നിർദേശം. നേരത്തെ ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാർക്കും ഇഹ്തിറാസിൽ മുൻകൂട്ടി രജിസ്േട്രഷൻ നിർബന്ധമായിരുന്നുവെങ്കിലും ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് ഇത് നിർബന്ധമല്ലാതാക്കിയിരിക്കുന്നു. അംഗീകൃത വാക്സിൻ പട്ടികയിൽനിന്ന് സിനോവാക് നീക്കം ചെയ്തതും കുട്ടികൾക്കായുള്ള ക്വാറൻറീൻ നിർദേശങ്ങളിലെ മാറ്റങ്ങളും ഇതിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.