ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബാൾ ജ്വരത്തിൽ മുങ്ങുമ്പോൾ ആവേശം ലോകത്തെ എല്ലാ വിഭാഗങ്ങളിലേക്കുമെത്തിക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. അതിൽ ഏറ്റവും സുപ്രധാനമാണ് ഭിന്നശേഷിക്കാരായ വിദ്യാർഥികളെയും യുവാക്കളെയും ഉൾക്കൊള്ളാനുള്ള പദ്ധതികൾ. ഭിന്നശേഷിക്കാര്‍ക്കായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് സ്റ്റേഡിയങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ലോകകപ്പെന്നാണ് ഈ സൗകര്യങ്ങളെക്കുറിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞത്.
'എ ടൂര്‍ണമെന്റ് ഫോര്‍ ഓള്' തലക്കെട്ടില്‍ ഖത്തര്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച പരിപാടിയില്‍ ലോകകപ്പിന്റെ ആക്സസിബിലിറ്റി സൗകര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു സംഘാടകര്‍. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന് അല്‍തവാദി എന്നിവര്‍ ചേര്‍ന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
സമൂഹത്തിലെ എല്ലാ മനുഷ്യരെയും മുന്നില്‍കണ്ടാണ് ലോകകപ്പ് സ്റ്റേഡിയങ്ങള്‍ നിര്‍മിച്ചത്. പരിമിതിയുള്ളവർക്കുകൂടി കളിയാസ്വദിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.സെന്‍സറി മുറികള്‍, ഓഡിയോ ഡിസ്ക്രിപ്റ്റിവ് കമന്ററി, പ്രത്യേക ആക്സസിബിലിറ്റി സംവിധാനങ്ങള്‍ എല്ലാം ഈ ലോകകപ്പിന്റെ പ്രത്യേകതയാണ്.
2016ലായിരുന്നു ഫിഫയുമായി സഹകരിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഫിഫ സസ്റ്റയ്നബിലിറ്റി സ്ട്രാറ്റജിയുടെ ഭാഗമായി ആക്സസിബിലിറ്റി ഫോറം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.