വതൻ സംയുക്​ത സുരക്ഷാ അഭ്യാസം സംബന്ധിച്ച വാർത്താ സമ്മേളനത്തിൽ കേണൽ മുബാറക്​ ഷെരീദ അൽ കഅബി, ബ്രിഗേഡിയർ അബ്​ദുല്ല ഖലീഫ അൽ മുഫ്​ത, മേജർ മുഹമ്മദ്​ അഹമ്മദ്​ ജാബിർ അബ്​ദുല്ല എന്നിവർ പ​ങ്കെടുക്കുന്നു 

ആഭ്യന്തര സുരക്ഷ തേച്ചു മിനുക്കാൻ ഖത്തറിൽ ‘വതൻ’ അഭ്യാസം; പരിശീലനം നവംബർ ആറ്​ മുതൽ എട്ടുവരെ

ദോഹ: ഖത്തറിന്റെ ആഭ്യന്തര സുരക്ഷാ സൈനിക അഭ്യാസ പ്രകടനമായ ‘വതൻ എക്​സസൈസ്’​ നവംബർ ആറ്​ മുതൽ എട്ടു വരെ തീയതികളിൽ രാജ്യത്തിന്റെ വിവിധ മേഖലകളിലായി നടക്കുമെന്ന്​ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്​ഥർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിവിധ​ മേഖലകളിൽ അടിയന്തര സാഹചര്യങ്ങൾ​ നേരിടുന്നതിൻെറ തയ്യാറെടുപ്പുകൾ പരീക്ഷിക്കുന്നതിൻെറ ഭാഗമായാണ്​ സുരാക്ഷാ സേനാ വിഭാഗങ്ങൾ, വിവിധ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ‘വതൻ’ പരിശീലന അഭ്യാസം നടക്കുന്നത്​. ഇതുസംബന്ധിച്ച വിശദാംശങ്ങൾ അധികൃതർ അറിയിച്ചു.

ലഖ്​വിയ ആസ്​ഥാനത്ത്​ നടന്ന വാർത്താ സമ്മേളനത്തിൽ ആഭ്യന്തര മന്ത്രാലയം പി.ആർ വിഭാഗം ഡയറക്​ടറും വതൻ എക്​സസൈസ് മീഡിയ സെൽ​ കമാൻഡറുമായ ബ്രിഗേഡിയർ അബ്​ദുല്ല ഖലീഫ അൽ മുഫ്​ത, ലഖ്​വിയ ഫോഴ്​സ്​ ഫോർ ഫോർ ലോജിസ്​റ്റിക്​സ്​ ആൻറ്​ അഡ്​മിനിസ്​ട്രേഷൻ അസി. കമാൻഡറും വതൻ കമാൻഡറുമായ കേണൽ മുബാറക്​ ഷെരീദ അൽ കഅബി, കമാൻഡ്​ ആൻർ്​​ സിനാരിയോസ്​ പ്രിപറേഷൻ സെൽ കമാൻഡർ മേജർ മുഹമ്മദ്​ അഹമ്മദ്​ ജാബിർഅബ്​ദുല്ല എന്നിവർ വാർത്താ സമ്മേളനത്തിൽ പ​ങ്കെടുത്തു.

സാധാരണ സമയങ്ങളിലും, കായിക പരിപാടികൾ ഉൾപ്പെടെ മേളകളിലെ അടിയന്തര സാഹചര്യങ്ങൾ എന്നിവയിൽ അതിവേഗത്തിലും ഫലപ്രദമായും പ്രതികരിക്കാനുള്ള സന്നദ്ധത പരീക്ഷിക്കാനും, കാര്യക്ഷമത ഉയർത്താനും വേണ്ടിയാണ്​ ‘വതൻ എക്​സസൈസ്​’ ലക്ഷ്യമിടുന്നതെന്ന്​ ബ്രി. അൽ മുഫ്​ത വിശദീകരിച്ചു. അടിയന്തര സാഹചര്യങ്ങളിൽ അതിവേഗത്തിൽ പ്രതികരണം ഉറപ്പാക്കുക, കമാൻഡ്, കൺട്രോൾ, സംയുക്ത സഹകരണം എന്നിവയുടെ സംവിധാനം സജീവമാക്കുക, വിവിധ വിഭാഗങ്ങളുടെ സഹകരണം ശക്​തിപ്പെടുത്താനും സംയുക്​ത വിഭാഗങ്ങളുടെ പരിശീലനത്തിലൂടെ സാധ്യമാവും.

ഓഫീസ്, ഫീൽഡ് അഭ്യാസങ്ങൾ ഉൾപ്പെടെയാണ്​ വതൻ പരിശീലനം ക്രമീകരിക്കുന്നത്​. എല്ലാവിധ അപകടസാധ്യതകളെയും വെല്ലുവിളികളെയും അടിസ്ഥാനമാക്കിയുള്ള പഠനങ്ങളിലൂടെയാണ്​ പരിശീലന പരിപാടി ​്ക്രമീകരിക്കപ്പെട്ടത്​.

2022 ലോകകപ്പ്​ മുന്നിൽ കണ്ട്​ നടത്തിയ ‘വതൻ’ അഭ്യാസം ഒരുപാട്​ മേഖലകളിൽ ഗുണകരമായ ഫലങ്ങൾ നൽകിയതായും, ഇവയിൽ നിന്നുള്ള പാഠങ്ങൾ ലോകകപ്പ്​ വേളയിൽ സിവിൽ അധികാരികളുമായി ഏകോപിപ്പിച്ച് പൊതു സുരക്ഷക്കായി ഉപയോഗപ്പെടുത്തിയെന്നും ബ്രി. അൽ മുഫ്​ത വിശദീകരിച്ചു.

വിവിധ സേനാ വിഭാഗങ്ങൾ, 30ഓളം സർക്കാർ സ്​ഥാപനങ്ങൾ, ഏജൻസികൾ, സ്വകാര്യ സുരക്ഷാ വിഭാഗങ്ങൾ എന്നിവ ഉൾപ്പെടെ ഇത്തവണ വതൻ പരിശീലന പരിപാടിയിൽ പങ്കാളിയാകുമെന്ന്​ കേണൽ മുബാറക്​ ഷരീദ അൽ കഅബി പറഞ്ഞു. പൊതുജനങ്ങളുടെ ദൈനംദിന ജീവതത്തെ ബാധിക്കാതെയാവും രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലായി പരിശീലന പരിപാടികൾ നടക്കുന്നത്​.

ഫീല്‍ഡ് പരിശീലനങ്ങള്‍ക്ക് മുന്നോടിയായുള്ള ഓഫിസ് പരിശീലനങ്ങള്‍ ഒക​്​ടോബർ 30, 31, നവംബര്‍ ഒന്ന്​ തീയതികളിലായി നടക്കും. ഫീല്‍ഡ് പരിശീലനങ്ങള്‍ പ്രധാന സൈനിക-സേവന കേന്ദ്രങ്ങള്‍, കര, സമുദ്ര അതിര്‍ത്തികള്‍, വിമാനത്താവളങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, ദോഹ, ദോഹ കോര്‍ണിഷ്, ദുഖാന്‍, മിസൈദ്, സക്രീത്ത്, ദോഹ തുറമുഖം, ലുസെയ്ല്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍, പ്രധാന റോഡുകള്‍ എന്നിവിടങ്ങളിലാണ് നടക്കുക.

ഫയൽ തയ്യാറാക്കൽ മുതൽ പരിശീലന സ്​ഥലങ്ങളുടെ തെരഞ്ഞെടുപ്പ്​, മീഡിയ പ്ലാൻ, മേധാവികളുടെ അംഗീകാരം, ഓപറേഷൻ ഓർഡർ ബുക്​ലറ്റ്​, ഓഫീസ്​ എക്​സസൈസ്​, ഫീൽഡ്​ എക്​സസൈസ്​ ഉൾപ്പെടെ വിവിധ ഘട്ടങ്ങളായാണ്​ വതൻ പൂർത്തിയാക്കുന്നതെന്ന്​ മേജ. മുഹമ്മദ്​ അഹമ്മദ്​ ജാബിർ അബ്​ദുല്ല വിശദീകരിച്ചു.

Tags:    
News Summary - Exercise 'Watan' in Qatar to strengthen internal security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.