ദോഹ: രാജ്യത്തിെൻറ കായികലോകത്തിലേക്ക് വെളിച്ചം വീശി മുശൈരിബിലെ സികത് അല്‍വാദിയില്‍ നടക്കുന്ന സ്പോർട്സ് എക്സിബിഷൻ ഇന്ന് അവസാനിക്കും. സീഷോർ ഗ്രൂപ്പും അല്‍ ഹോഷ് ഗാലറിയുമാണ് പ്രദർശനം സംഘടിപ്പിക്കുന്നതെന്ന് മുശൈരിബ് ഡൗണ്ടൗണ് ദോഹ അറിയിച്ചു. ഖത്തരി കായിക രംഗത്തെ വിവിധ കാര്യങ്ങളാണ് പ്രദർശനത്തിൽ. പുതിയ തലമുറകളെ വലിയ നേട്ടങ്ങളിലേക്ക് പരിചയപ്പെടുത്തുകയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ ബോധവത്കരിക്കുകയും കായിക ജീവിതം പിന്തുടരാൻ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രദര്‍ശനം. സന്ദര്‍ശകരുടേയും ജീവനക്കാരുടെയും സുരക്ഷക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. സന്ദര്‍ശകര്‍ പ്രവേശന കവാടത്തിലെ രജിസ്ട്രേഷന് െഡസ്കില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. ഇഹ്തിറാസ് ആപ്ലിക്കേഷനില്‍ ഗ്രീന്‍ കോഡ് കാണിക്കണം. മാസ്ക് ധരിക്കണം. സുല്‍ത്താന്‍ അല്‍ ജാസിം, ആര്‍ട്ടിസ്റ്റ് അഹ്മദ് അല്‍ മദീദ് തുടങ്ങിയവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഖത്തരി കായിക താരങ്ങള്‍ അവരുടെ കായിക യാത്രയില്‍ ഉപയോഗിച്ച ഉപകരണങ്ങളും ഉണ്ട്. ശൈഖ് മുഹമ്മദ് ആൽ ഥാനി, ഖത്തറിെൻറ ലോക ൈഹജംപ് താരം മുതസ് ഈസ ബര്‍ഷിം, ശൈഖ അസ്മ ആൽ ഥാനി, അലി ബിന്‍ തൊവാര്‍ അല്‍ കുവാരി, അബ്ദുല്ല അല്‍ ഖുലൈഫി തുടങ്ങിയവരുടെ വ്യത്യസ്ത കായിക ഉപകരണങ്ങളും പ്രദര്‍ശനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.